Follow KVARTHA on Google news Follow Us!
ad

എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തില്‍ ചവിട്ടിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ബുധനാഴ്ച ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ഹോര്‍ട്ടികോര്‍പിന്റെ സംഭരണ കേന്ദ്രം ഉദ്ഘാടനംThiruvananthapuram, Police, attack, Chief Minister, Oommen Chandy, L.D.F, Kerala,
തിരുവനന്തപുരം: ബുധനാഴ്ച ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ഹോര്‍ട്ടികോര്‍പിന്റെ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയ്ക്കുനേരെ അതിക്രമം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകനെ അതിക്രൂരമായി തല്ലിച്ചതച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍. പൂന്തുറ ഗ്രേഡ് എസ്.ഐ വിജയദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മുഖ്യമന്ത്രിയുടെ കാറിനുനേരെ എല്‍. ഡി. എഫ് പ്രവര്‍ത്തകര്‍ തുരുതുരാ ചീമുട്ട എറിയുകയും കരിങ്കൊടി കാട്ടുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ടാഗോര്‍ നഗര്‍ സ്വദേശിയും ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകനുമായ ജയപ്രസാദിനെയാണ്(35) ലാത്തികൊണ്ട് തലങ്ങുംവിലങ്ങും മര്‍ദിച്ചും നാഭിക്കു തൊഴിച്ചും പോലീസ് അരിശം തീര്‍ത്തത്.

എസ്.ഐ വിജയദാസ് ബുട്ടുകൊണ്ടു ജയപ്രസാദിനെ പലവട്ടം തൊഴിക്കുകയും എന്നിട്ടും അരിശം തീരാതെ  ഭ്രാന്തു പിടിച്ചതുപോലെ പാന്‍സിന്റെ സിബ്ബ് അഴിച്ച് ജയപ്രസാദിന്റെ  ജനനേന്ദ്രിയം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് വേള്‍ഡ് മാര്‍ക്കറ്റില്‍ ഹോര്‍ട്ടികോര്‍പിന്റെ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്.

എന്നാല്‍  ഉച്ചയ്ക്ക്  2.10 മണിയോടുകൂടിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയത്. മുഖ്യമന്ത്രി കാറില്‍ നിന്നും ഇറങ്ങുന്ന അവസരത്തില്‍  റോഡിന്റെ വലതുവശത്ത് കാത്തുനിന്നിരുന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിക്കുകയും  കാറിലേക്കു ചീമുട്ടകള്‍ വലിച്ചെറിയുകയും ചെയ്തു.

തുടര്‍ന്ന് പ്രവര്‍ത്തകരുടെ പ്രതിഷേധം വകവെയ്ക്കാതെ മുഖ്യമന്ത്രിയേയും കൊണ്ട് കാര്‍ വേള്‍ഡ് മാര്‍ക്കറ്റിലേക്കു തിരിഞ്ഞപ്പോള്‍ റോഡിന്റെ മദ്ധ്യത്തുചെന്നു കരിങ്കൊടി കാണിച്ചതിനാണ്  ജയപ്രസാദിനെ പോലീസ് വളഞ്ഞുപിടിച്ചത്. തുടര്‍ന്ന് പോലീസ് ജയപ്രസാദിനെ തൂക്കിയെടുത്ത് മാര്‍ക്കറ്റ് വളപ്പിലേക്ക് കൊണ്ടുപോവുകയും  വളഞ്ഞുനിന്ന് ലാത്തികൊണ്ടു തലങ്ങും വിലങ്ങും തല്ലുകയും മുഷ്ടി ചുരുട്ടി തുരുതുരാ ഇടിക്കുകയും ചെയ്തു.

ജയപ്രസാദിനെ മര്‍ദിക്കുന്നതു കണ്ട എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തെങ്കിലും പോലീസ് തടഞ്ഞതിനെ തുടര്‍ന്ന്  പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും നടന്നിരുന്നു.
തുടര്‍ന്ന് സമരക്കാര്‍ റോഡ് ഉപരോധിച്ചു. അന്തരീക്ഷം വഷളായതോടെ ഉദ്ഘാടനശേഷം മുഖ്യമന്ത്രിയുടെ കാര്‍ തിരുവനന്തപുരം ഭാഗത്തേക്ക് തിരിയാതെ കഴക്കൂട്ടത്തേക്ക് തിരിച്ചുവിട്ടു. പരിക്കേറ്റ ജയപ്രസാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിറ്റി പോലീസ് കമ്മിഷണര്‍ പി.വിജയന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്. മുഖ്യമന്ത്രിക്കു മുമ്പ് മന്ത്രി കെ. പി.മോഹനന്റെ കാര്‍ വന്നപ്പോഴും മുട്ടയേറുണ്ടായി. ആ കാറില്‍ എം. എ. വാഹീദ് എം.എല്‍.എയും ഉണ്ടായിരുന്നു.

അതേസമയം ജയപ്രസാദിനെ ക്രൂരമായി മര്‍ദിച്ച എസ്.ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് .അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനും ഉപരോധിച്ചു.



Also Read:
റോഡ് വശങ്ങളിലെ കാടുവെട്ടിത്തെളിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് മാതൃകയായി

Keywords: Thiruvananthapuram, Police, attack, Chief Minister, Oommen Chandy, L.D.F, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment