കോഴിക്കോട്: മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി തുടങ്ങി. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്തതിന്റെ പേരില്‍ കോഴിക്കോട്ട് നാലും കൊച്ചിയില്‍ രണ്ടും സ്വകാര്യബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. കോഴിക്കോട്ട് 20 സ്വകാര്യ ബസുകള്‍ക്കും നാലു കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ അമിതവേഗതയിലോടിയ രണ്ടു ബസുകള്‍ക്കു നോട്ടീസ് നല്‍കി.
അതേസമയം, സ്വകാര്യ ബസുകളില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് പല സ്വകാര്യ ബസുകളും ഓട്ടം നിര്‍ത്തി. ഇത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. എന്നാല്‍ പരിശോധന കര്‍ശനമായി തുടരുമെന്ന് ആര്‍.ടി.ഒ രാജീവ് പുത്തലത്ത് വ്യക്തമാക്കി.
കാസര്‍കോട് നഗരത്തില്‍ സര്‍വീസ് നടത്തുന്ന 11 സ്വകാര്യ ബസുകള്‍ക്കു സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്തതിനെ തുടര്‍ന്ന് ആര്‍.ടി.ഒ നോട്ടീസ് നല്‍കി. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസുകളില്‍ നടത്തിയ
പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ അമിതവേഗത്തിലോടിയ സ്വകാര്യ ബസ് മറിഞ്ഞ് 13 പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാനുള്ള നിയമം കര്‍ശനമാക്കിയത്. ഇവ ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുമെന്നും അറിയിച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അതിനിടെ ശനിയാഴ്ച മലപ്പുറം ചേങ്ങരയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ചയും മലപ്പുറത്ത് ഓട്ടോയില്‍ ബസിടിച്ച് എട്ടു പേര്‍ മരിച്ചിരുന്നു. അപകടങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിശോധനയുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം.
Keywords: Speed Governor, Kozhikode, Kochi, Bus, Kasaragod, Malappuram, Kerala, Transport, Auto, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.