മധ്യപ്രദേശില്‍ മാനഭംഗക്കേസിലെ പ്രതിയെ തീകൊളുത്തി കൊന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കട്‌നി: മധ്യപ്രദേശില്‍ മാനഭംഗക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത്  ജാമ്യത്തില്‍ വിട്ട പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീകൊളുത്തി കൊന്നു. രാജു വിശ്വകര്‍മ(38) യെയാണ് കൊന്നത്. പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുരഞ്ജനത്തിനു വിളിക്കുകയായിരുന്നു. മധ്യപ്രദേശിലെ നിഘാരയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ രാജു വിശ്വകര്‍മ ആശുപത്രിയില്‍ വെച്ചാണു മരിച്ചത്.

അനുരഞ്ജനത്തിനായി ചെന്ന രാജുവിനോട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സാധാരണക്കാരനായ തന്നെക്കൊണ്ട് അതിന് കഴിയില്ലെന്ന് പറഞ്ഞ് രാജു അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

മധ്യപ്രദേശില്‍ മാനഭംഗക്കേസിലെ പ്രതിയെ തീകൊളുത്തി കൊന്നു തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാജുവിന്റെ ദേഹത്ത്  മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്ന് രാജു വിശ്വകര്‍മ പോലീസിനു നല്‍കിയ മരണമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 30നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ രാജു വിശ്വകര്‍മയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നറിയിച്ചു.

Also Read: 
കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാ മിഷന്റെ ആശ്വാസകിരണം

Keywords:  Madya Pradesh, Case, Girl, Police, Arrest, Hospital, Complaint, National, Bail, Lieu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia