ADVERTISEMENT
കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് കക്കയം അണക്കെട്ടിനടുത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. കക്കയം ഡാം സൈറ്റിന് 6 കിലോമീറ്റര്‍ ഉള്ളിലായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്.
വ്യാഴാഴ്ച ഡാം തുറന്നു വിടാനെത്തിയ എഞ്ചിനിയര്‍മാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസുകാരും ഉള്‍പെടെ 15 ഓളം പേര്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സ്ഥലത്ത് കുടുങ്ങി കിടക്കുകയാണ്. എട്ടു പോലീസുകാരും രണ്ടു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് ഡാമില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയി. 30 മീറ്ററോളം റോഡിലേക്ക് കല്ലും മണ്ണും മരവും വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഈ വര്‍ഷം ഇത് നാലാം തവണയാണ് ഈ മേഖലയില്‍ ഉരുള്‍പൊട്ടുന്നത്. വീണ്ടും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാ
പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിരിക്കയാണ്.
അതേസമയം, കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമിലെ ഷട്ടറുകള്‍ തുറന്നുവിട്ടു. പരിസര പ്രദേശങ്ങളിലുള്ളവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Also Read:
ജി.ഐ.ഒ. മുന്‍ സംസ്ഥാന പ്രസിഡന്റ് സൗദ പടന്ന അസുഖത്തെതുടര്‍ന്ന് മരിച്ചു
Keywords: Landslides, Kakkayam, Forest, K.S.E.B, Kozhikode, Dam, Police, Road, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.