ഫയാസുമായുള്ള ഉന്നത പോലീസ് ബന്ധത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ  മുഖ്യപ്രതി ഫയാസുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള   ബന്ധത്തെക്കുറിച്ച്  അന്വേഷണം നടത്താനുള്ള ഉത്തരവ് അട്ടിമറിച്ചു.

പോലീസുകാരുമായി ഫയാസിന് അടുത്ത ബന്ധമുള്ളതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അന്വേഷണത്തിന് ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് അന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് ആദ്യ ദിവസം ഫയാസിനെ  ചോദ്യം ചെയ്തതില്‍  നിന്നും വ്യക്തമായിരുന്നു.

കൊച്ചി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്.പി സുനില്‍ ജേക്കബ് ഫയാസിന്റെ ബൈക്കില്‍ ഇരിക്കുന്ന ചിത്രം  പുറത്തു വന്നതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഡി.ജി.പി നിര്‍ദേശം നല്‍കിയത്. ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.പി സെന്‍കുമാറിനായിരുന്നു അന്വേഷണ ചുമതല. ഇതിനുപിന്നാലെ സംസ്ഥാന പോലീസിലെ ഒരു ഐ.ജി, ഡി.ഐ.ജി, എസ്.പി, ഡി.വൈ.എസ്.പി എന്നീ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഫയാസുമായി അടുത്ത ബന്ധമുണ്ടെന്നുള്ള  വാര്‍ത്തകളും  പുറത്തുവന്നു.

കൂടാതെ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെനിജോപ്പനും മറ്റും ഫയാസുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന്  വ്യക്തമായിട്ടുണ്ട്. കൂടാതെ ഉന്നത രാഷ്ട്രീയക്കാരുമായും ഫയാസിന് അടുത്ത
ഫയാസുമായുള്ള ഉന്നത പോലീസ് ബന്ധത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു
ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്  അന്വേഷണം അട്ടിമറിക്കപ്പെട്ടത്. ഫയാസിന്റെ പോലീസ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇന്റലിജന്‍സ് മേധാവി ഡിജിപിയെ അറിയിച്ചതായും സൂചനയുണ്ട്.

നരേന്ദ്ര മോഡിയുടേയും സോണിയാ ഗാന്ധിയുടേയും കേരളാ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക തിരക്ക് മൂലമാണ് അന്വേഷണം നടത്താനാകാത്തതെന്നും ഇന്റലിജന്‍സ് മേധാവി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് വ്യക്തമാണ്.

മാത്രമല്ലാ ഇക്കാര്യത്തെ കുറിച്ച് അന്വേഷണം ഉണ്ടായാല്‍ തന്നെ സുനില്‍ ജേക്കബ് ബൈക്കില്‍ ഇരിക്കുന്ന ചിത്രം എങ്ങനെ പുറത്തുവന്നുവെന്ന കാര്യം മാത്രം  അന്വേഷിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. കൂടാതെ  ഇക്കാര്യത്തില്‍ കൃത്യമായ പരാതി ലഭിക്കാതെ അന്വേഷണം നടത്താനാകില്ലെന്നാണ് ബന്ധപ്പെട്ടവരുടെ നിലപാട്.

Also Read:
കറന്തക്കാട്ട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിമുട്ടി

Keywords: Fayas, Thiruvananthapuram, Police, Nedumbassery Airport, News, Kochi, Politics, Office, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia