നടന്‍ ജയസൂര്യ റോഡിലെ കുഴിയടച്ചതിനെ കുറ്റം പറയാനാകില്ലെന്ന് കരാറുകാരുടെ സംഘടന
Sep 5, 2013, 11:38 IST
കാസര്‍കോട്: കൊച്ചിയില്‍ തകര്‍ന്ന റോഡില്‍ കുഴിയടച്ച നടന്‍ ജയസൂര്യയെ കുറ്റം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം ചെയ്ത പ്രവര്‍ത്തി സ്വാഗതാര്‍ഹമാണെന്നും കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയസൂര്യ ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അദ്ദേഹം രാത്രിയാണ് സുഹൃത്തുക്കള്‍ക്കൊപ്പമെത്തി കുഴിയടച്ചത്.
റോഡിലെ കുഴിയില്‍ വാഴ വെച്ച് ഫോട്ടോ കൊടുക്കുന്നതിനേക്കാള്‍ നല്ലതാണ് ജയസൂര്യയെപ്പോലെ കുഴിയടക്കുന്നത്. ജയസൂര്യ കുഴിടച്ചപ്പോള്‍ കോര്‍പറേഷന് കാശുകൊടുക്കേണ്ടി വന്നില്ല. എന്നാല്‍ ഞങ്ങള്‍ കുഴിയടച്ചപ്പോള്‍ കാശ് തരേണ്ടി വന്നു. കുഴിയടക്കുന്നത് ശാസ്ത്രീയമായി വേണമെന്ന് പറയാന്‍ കഴിയില്ല. കുഴിയടക്കുന്ന രീതിയിലേക്ക് ജനങ്ങളുടെ സ്വഭാവം മാറിവരുന്നത് നല്ല ലക്ഷണമാണ്.
റോഡില്‍ കുഴികള്‍ ഇല്ലാതാക്കുന്നതിന് ആനുവല്‍ മെയിന്റനന്‍സ് സംവിധാനം ഏര്‍പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് വേര്‍തിരിച്ച് കരാറുകാര്‍ക്ക് നല്‍കിയാല്‍ 12 മാസവും കുഴികളില്ലാത്ത റോഡ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയും. ഇതു സംബന്ധിച്ച ശുപാര്‍ശ തങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത നാലുവരിയാക്കാന്‍ 60 മീറ്റര്‍ സ്ഥലം ഏറ്റെടുക്കണമെന്നാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് അത് 45 മീറ്ററായി കുറയ്ക്കുകയായിരുന്നു. ഏഴര മീറ്റര്‍ റോഡിന്റെ ഇരുഭാഗത്തും ഗ്രീന്‍ ബെല്‍റ്റിനു വേണ്ടി ഒഴിവാക്കേണ്ടതുണ്ടെങ്കിലും റോഡിന്റെ വീതി കുറച്ചതോടെ അത് നടക്കില്ലെന്ന് ഉറപ്പായി. 45 മീറ്ററില്‍ ഇരുസൈഡിലും സര്‍വീസ് റോഡ് ഉണ്ടാകും. ഇത് റോഡ് പാര്‍ക്കിംഗിനും മറ്റുമായി ഉപയോഗിക്കാന്‍ കഴിയും. റോഡ് 30 മീറ്ററായി ചുരുങ്ങിയാല്‍ വാഹന പാര്‍ക്കിംഗ് റോഡിലേക്ക് നീളുകയും ഗതാഗത പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. റോഡ് ക്രോസിംഗിനായി മേല്‍പ്പാലം നിര്‍മിക്കേണ്ടി വരുന്നതും പ്രശ്‌നമായി മാറും. ഭാവിയില്‍ റോഡ് വികസിപ്പിക്കണമെങ്കില്‍ സ്ഥലം കിട്ടാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക. 30 മീറ്ററില്‍ റോഡ് നിര്‍മിച്ചാല്‍ അത് ദേശീയ ദുരന്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ ഉന്നയിക്കുന്ന 30 മീറ്റര്‍ റോഡ് എന്ന വാദം എഞ്ചിനീയറിംഗ് ലോജിക്കിന് യോജിക്കുന്നതല്ല. ഗ്രീന്‍ ബെല്‍റ്റിന് പരിസ്ഥിതി സംഘടനകളുടെ ഭാഗത്തും നിന്നും ആവശ്യവും ഉയരുന്നില്ല. മുംബൈ മുതല്‍ കന്യാകുമാരി വരെയുള്ള നാലുവരി പാത ഗോവയ്ക്കും കേരളത്തിനും മുഖ്യധാരയിലേക്ക് വരാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കും. റോഡിന് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വര്‍ഗീസ് കണ്ണമ്പിള്ളി ആവശ്യപ്പെട്ടു.
വീട് നഷ്ടപ്പെടുന്നവര്‍ക്ക് ഫ്‌ലാറ്റുണ്ടാക്കി കൊടുക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ നിര്‍മിച്ച് കൊടുത്തും ഇവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണം. ഹൈദരാബാദില്‍ റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പദയാത്ര നടത്തിയാണ് ജനങ്ങളില്‍ നിന്നും
സ്ഥലത്തിനുള്ള അനുമതി പത്രം വാങ്ങിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനസമ്പര്‍ക്കം പോലുള്ള പരിപാടികള്‍ക്ക് സമാനമായി ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സമ്പര്‍ക്ക പരിപാടികള്‍ നടത്തേണ്ടതുണ്ടെന്നും വര്‍ഗീസ് കണ്ണമ്പള്ളി കൂട്ടിച്ചേര്‍ത്തു.
Also Read:
ബഹ്‌റൈനില്‍ അക്കൗണ്ടന്റിനെ അക്രമിച്ച് 1 കോടി തട്ടിയ അണങ്കൂര്‍ സ്വദേശിക്കെതിരെ കേസ്
Keywords: Kasaragod, Kochi, Road, Actor, Jayasurya, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.