പെറുവില്‍ 3 ബസുകള്‍ കൂട്ടിയിടിച്ച്; 15 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ലിമ: പെറുവില്‍ ഞായറാഴ്ച വിവിധയിടങ്ങളിലായുണ്ടായ രണ്ട് റോഡപകടങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നാല്പ്പത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

മൂന്നു ബസുകള്‍ കൂട്ടിയിടിച്ചാണു ആദ്യ അപകടമുണ്ടായത്. അപകടത്തില്‍ 12 പേര്‍ മരിക്കുകയും പതിനഞ്ചോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ ഒരു ബസ് പൂര്‍ണമായും തകര്‍ന്നു. മരിച്ചവരെയെല്ലാം  തിരിച്ചറിഞ്ഞു. ഇതില്‍ ഒരു സ്ത്രീയും ഉള്‍പെടുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. ഹ്യുവാന്‍കെയ്‌നിനും പുനോ ടൗണിനുമിടയിലാണ്
അപകടം. വൊളിവിയോയുടെ അതിര്‍ത്തി പ്രദേശമാണ് പുനോ. പെറുവിലെ ഹൈവേ പോലീസാണ് അപകടം  റിപോര്‍ട്ട് ചെയ്തത്.

പെറുവില്‍ 3 ബസുകള്‍ കൂട്ടിയിടിച്ച്; 15 പേര്‍ കൊല്ലപ്പെട്ടു
വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read:
താലൂക്ക് ആശുപത്രിയില്‍ ഗൈനോക്കോളജിസ്റ്റിനെ നിയമിക്കണം

Keywords:  Peru, Killed, Vehicles, Accident, Injured, Hospital, Woman, Police, Report, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Water pipe leakage.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia