Follow KVARTHA on Google news Follow Us!
ad

രണ്ടാനമ്മമാരെല്ലാം ക്രൂരതയുളളവരല്ല

ആല്‍ബിന് അവന്റെ അമ്മ ജീവനാണ്. അവന്റെ അമ്മ സുന്ദരിയാണ്. അങ്ങേയറ്റത്തെ Kookanam-Rahman, Article, Mother, Father, Son, Patient, Malayalam News, National News, Kerala News,
കൂക്കാനം റഹ്മാന്‍

ല്‍ബിന് അവന്റെ അമ്മ ജീവനാണ്. അവന്റെ അമ്മ സുന്ദരിയാണ്. അങ്ങേയറ്റത്തെ വാത്സല്യ നിധിയാണ് ആല്‍ബിന് സറീന എന്ന അമ്മ. അച്ഛന്‍ ആന്‍ഡ്രൂസും അവനെ പൊന്നു പോലെ സംരക്ഷിക്കുന്നു. അല്‍ബിന്‍ അവന്റെ അമ്മയെക്കുറിച്ച് പല കാര്യങ്ങളും സുഹൃത്തുക്കളില്‍ നിന്നും അച്ഛന്റെ ബന്ധു ജനങ്ങളില്‍ നിന്നും കേട്ടറിഞ്ഞു. ആല്‍ബിന് സ്വര്‍ണ നിധിപോലുളള ഈ അമ്മയെ കിട്ടിയതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്.

ആല്‍ബിനെ പ്രസവിച്ച് 22 ദിനം പിന്നിട്ടപ്പോള്‍ അവനെ പ്രസവിച്ച് പാലൂട്ടിയ അമ്മ മരിച്ചു. കാന്‍സര്‍ രോഗ ബാധയായ അവരെ രക്ഷിക്കാന്‍ ആന്‍ഡ്രൂസ് തന്റെയെല്ലാം നഷ്ടപ്പെടുത്തി. പക്ഷെ അവളുടെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ആല്‍ബിനെന്ന ഈ ചോരക്കുഞ്ഞിനെയുമെടുത്ത് താരാട്ടു പാടി ജീവന്‍ നിലനിര്‍ത്താനുളള ആഹാരം നല്‍കി ആന്‍ഡ്രൂസ് നാളുകള്‍ കഴിച്ചു.

ജോലിയെടുത്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. ബന്ധു ജനങ്ങളാരും തിരിഞ്ഞു നോക്കുന്നില്ല. അവള്‍ തന്നെ ഏല്‍പിച്ചു പോയ ഈ കുഞ്ഞിനെ രക്ഷിച്ചേ പറ്റൂ. അവളുടെ ഓര്‍മയ്ക്ക് ഇവനെ വളര്‍ത്തി വലുതാക്കണം. അവള്‍ കണ്ണടക്കുമ്പോള്‍ കുഞ്ഞിനെയും എന്നെയും നോക്കിക്കൊണ്ടേയിരുന്നു. അവള്‍ക്ക് വാക്കുകള്‍ കിട്ടുന്നില്ല. കുഞ്ഞിനെ കെട്ടിപ്പിടിച്ച് കണ്ണു തുടച്ച് അവള്‍ കിടന്നകിടപ്പ് ആന്‍ഡ്രൂസിന്റെ മനസില്‍ വിങ്ങല്‍ ഉണ്ടാക്കുന്നു.

ഒരു ദിവസം ആല്‍ബിനെയും എടുത്ത് ആശുപത്രിയില്‍ ചെന്നു. കുഞ്ഞിന് നല്ല പനി. ആന്‍ഡ്രൂസിന് ദു:ഖം സഹിക്കാനാവുന്നില്ല. അയാള്‍ ആശൂപത്രിയിലെ ഒരു ബഞ്ചില്‍ കുഞ്ഞിനെ മടിയിലിരുത്തി കരച്ചിലടക്കി താരാട്ടു പാടുന്നു. ഈ അവസ്ഥ കണ്ട് പലരും നോക്കി നിന്നു. ചിലര്‍ കടന്നു പോയി. കൂട്ടത്തില്‍ തട്ടമിട്ട സുന്ദരിയായ സ്ത്രീ അടുത്തു വന്നു. അവള്‍ ചോദിച്ചു 'കുഞ്ഞിന്റെ അമ്മയെവിടെ?' അയാള്‍ ഒന്നു കൂടി ഉറക്കെ പൊട്ടിക്കരഞ്ഞു. 'ഇവനെയും എനിക്കു തന്നിട്ട് അവള്‍ പോയി' കുഞ്ഞിനെ ഞാനെടുക്കാം നിങ്ങള്‍ മരുന്നു വാങ്ങി വരൂ. അവള്‍ പനിച്ചു വിറക്കുന്ന ഒരു മാസം പോലും പ്രായമാകാത്ത കുഞ്ഞിനെ എടുത്തു മടിയിലിരുത്തി.

അതിനെ മാറോടണച്ചു പിടിച്ചു. മാറിടത്തിന്റെ ചൂട് പറ്റിയ കുഞ്ഞ് കരച്ചില്‍ നിര്‍ത്തി. ഇവളാണ് സറീന. വിവാഹിതയാണ്. വര്‍ഷം രണ്ടു കഴിഞ്ഞു. വിവാഹശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് കടന്നു. ഭര്‍തൃസ്‌നേഹം അറിയാന്‍ പറ്റാത്ത ഒരു അമ്മയാവണം എന്ന് അതിയായ ആഗ്രഹമുളളവളാണ് സറീന.

Kookanam-Rahman, Article, Mother, Father, Son, Patient, Malayalam News, National News, Kerala News, International News, Sports News, Entertainment, ആന്‍ഡ്രൂസ് മരുന്നുമായി തിരിച്ചെത്തി. കുഞ്ഞിനെ തിരിച്ചെടുക്കാന്‍ ശ്രമിച്ചു. കുഞ്ഞ് സറീനയുടെ ചൂട് ആസ്വദിച്ച് കിടക്കുന്നു. കരച്ചിലില്ല. ഇടയ്ക്ക് കണ്ണ് മിഴിച്ച് സറീനയെ നോക്കുന്നു.

എവിടെയാ വീട്? ഞാന്‍ വീട് വരെ വരാം. സറീന ആന്‍ഡ്രൂസിനോട് പറഞ്ഞു. ആന്‍ഡ്രൂസിനും സമാധാനമായി. ഇന്നേ വരെ ഒരാളും ഇങ്ങിനെ തന്നോട് പറഞ്ഞില്ല, കുട്ടിയെ ഒന്നെടുത്തില്ല. സറീനയുടെ മാറില്‍ ഒട്ടിപ്പിടിച്ച് കിടക്കുന്ന കുഞ്ഞിനെ നോക്കി ആയാള്‍ നെടുവീര്‍പ്പിട്ടു. അവര്‍ രണ്ടു പേരും ആന്‍ഡ്രൂസിന്റെ വീട്ടിലെത്തി. കുഞ്ഞിന്റെ കളിയും ചിരിയും കണ്ട് സറീന എല്ലാം മറന്നു പോയി. അവള്‍ അന്ന് ആന്‍ഡ്രൂസിന്റെ വീട്ടില്‍ തങ്ങി. കുഞ്ഞിനെ കളിപ്പിച്ചു. താരാട്ടു പാടി, ദിവസങ്ങള്‍ കടന്നു പോയി. കുഞ്ഞിനെ കൈവിടാന്‍ പറ്റാത്ത അവസ്ഥയായി അവള്‍ക്ക്.

അവള്‍ അവളെക്കുറിച്ചോര്‍ത്തില്ല. സ്വന്തം വീടിനെക്കുറിച്ചോര്‍ത്തില്ല. തന്നെ കാത്തു നില്‍ക്കുന്ന ബന്ധുജനങ്ങളെക്കുറിച്ചോര്‍ത്തില്ല. ആന്‍ഡ്രൂസ് മെലിഞ്ഞ് രോഗാവലംബിയായ ഒരു മനുഷ്യ രൂപം. എല്ലുന്തി-കവിളൊട്ടി-ചപ്രത്തലമുടിയും കുറ്റിത്താടി രോമങ്ങളുമുളള വൃത്തിഹീനനായ ഒരു മനുഷ്യന്‍. അയാളുടെ സാമീപ്യം അവള്‍ക്കോര്‍ക്കാന്‍ കൂടിവയ്യ. പക്ഷെ അവളോട് ചേര്‍ന്നു കിടക്കുന്ന അവളുടെ ചൂട് നുകരുന്ന കുഞ്ഞിനെയോര്‍ത്തു ഇത് തന്റെ സ്വന്തം കുഞ്ഞാണെന്ന് അവള്‍ കരുതി. ദൈവം ഇതായിരിക്കാം എനിക്ക് വിധിച്ചതെന്ന് ചിന്തിച്ചു.

അവര്‍ ജീവിക്കാന്‍ തുടങ്ങി. വിവാഹിതരാവാതെ, ഭാര്യാഭര്‍ത്താക്കന്മാരെ പോലെ. അയാള്‍ ആവുന്നത് പോലെ അധ്വാനിക്കും. പത്ത് പതിനഞ്ച് സെന്റ് സ്ഥലവും മോശമല്ലാത്തൊരു വീടും അയാള്‍ക്കുണ്ട്. അവര്‍ സുഖമായി പരസ്പരം അറിഞ്ഞും മനസിലാക്കിയും ജീവിച്ചു പോന്നു. ആല്‍ബിന്‍ 10 വയസുകാരനാണിന്ന്. അഞ്ചാംക്ലാസില്‍ പഠിക്കുന്നു. അന്യമതത്തില്‍പെട്ട ഒരാളാണ് തന്റെ അമ്മയെന്ന് ആല്‍ബിനറിയില്ലായിരുന്നു. അതവനെ അറിയിച്ചത് അച്ഛന്റെ ബന്ധുവായ മിനി ആന്റിയാണ്. മിനി സൂത്രക്കാരിയാണ്. ആന്‍ഡ്രൂസിന്റെ തുണ്ട് ഭൂമിയും വീടും കൈക്കലാക്കാന്‍ ആവശ്യമായ സൂത്ര പണികള്‍ അവര്‍ ഒരുക്കുകയായിരുന്നു.

ആ സ്ത്രീ ആല്‍ബിന്റെ രണ്ടാനമ്മയാണെന്ന് മിനി ആന്റിയാണ് ആല്‍ബിനോട് ആദ്യം പറഞ്ഞത്. അപ്പോഴാണവന്‍ അറിയുന്നത് അവന്റെ അമ്മ രണ്ടാനമ്മയാണെന്ന്. രണ്ടാനമ്മമാര്‍ കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന കഥയെല്ലാം മിനി ആന്റി ആല്‍ബിന് പറഞ്ഞു കൊടുത്തു. അവരുടെ കൂടെ ജീവിച്ചാല്‍ നിന്നെ അവര്‍ ദ്രോഹിക്കും. കയ്യോ കാലോ തല്ലിയൊടിക്കും എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തി.

സ്‌കൂളില്‍ ചെന്ന് ക്ലാസ് ടീച്ചറോട് ആല്‍ബിന്‍ എന്തൊക്കെ പറയണമെന്ന് മിനി ആന്റി പഠിപ്പിച്ചു കൊടുത്തു. തല്ലാറുണ്ടെന്നും, കിടക്കയില്‍ വെളള മൊഴിച്ച് ഉറങ്ങാന്‍ അനുവദിക്കാറില്ലെന്നും ആഹാരം കൃത്യമായി തരാറില്ലെന്നും ഹോട്ടലില്‍ നിന്ന് അച്ഛനാണ് ആഹാരം വാങ്ങിത്തരുന്നതെന്നുമൊക്കെ ആല്‍ബിന് മിനി ആന്റി പഠിപ്പിച്ചു കൊടുത്തു. അതേ പോലെ ക്ലാസ് ടീച്ചറോട് അവന്‍ പറഞ്ഞു. രണ്ടാനമ്മ പ്രശ്‌നമല്ലേ? രണ്ടാനമ്മമാര്‍ കണ്ണില്‍ ചോരയില്ലാത്തവരാണെന്ന് ദിനേന പത്രവാര്‍ത്തകള്‍ വരുന്നുണ്ടല്ലോ? പ്രശ്‌നം എച്ച്.എം.ന്റെ അടുത്തെത്തി. എച്ച്.എം ഒന്നു കൂടി ഗൗരവത്തില്‍ കാര്യം കൈകാര്യം ചെയ്തു. കുട്ടിയുടെ പരാതി പോലീസിന് കൈമാറി. പോലീസെത്തി. നാട്ടുകാരും ഇളകി. രണ്ടാനമ്മ ഇങ്ങിനെയൊക്കെ ചെയ്യുമെന്ന് നാട്ടുകാരും ധരിച്ചു.

പാവം സറീനയെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. അവള്‍ മുഴുവന്‍ കാര്യങ്ങളും തുറന്നു പറഞ്ഞു. ആന്‍ഡ്രൂസും നിസഹായനായി എല്ലാം കണ്ടും കേട്ടും നിന്നു. ഇതൊക്കെ പറഞ്ഞിട്ടും ആല്‍ബിന്‍ സറീനയുടെ സാരിത്തലപ്പും പിടിച്ച് നടക്കുകയാണ്. അവന്‍ ഇടയ്ക്ക് കരയുന്നുണ്ട്. സറീന അവനെ അടുത്തു പിടിച്ചു നിര്‍ത്തുന്നു. കവിളില്‍ ഉമ്മ വെക്കുന്നു. കണ്ണു തുടച്ചു കൊടുക്കുന്നു. കണ്ടു നിന്നവര്‍ക്കല്‍ഭുതം.

ഒടുവില്‍ ആല്‍ബിന്‍ മനസു തുറന്നു ഇതൊക്കെ മിനി ആന്റി പറഞ്ഞു തന്നതാണെന്നും ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ എന്നും ഹോര്‍ലിക്‌സും, വിവലും, മറ്റും തരുമെന്നും അവര്‍ പറഞ്ഞു. എന്റെ അമ്മ അമ്മയല്ലെന്നും രണ്ടാനമ്മയാണെന്നും അവരെ ഇവിടെ നിന്ന് ഓടിക്കണമെന്നും മിനി ആന്റി പറഞ്ഞു തന്നതാണെന്ന് കുട്ടി പറഞ്ഞു.

തന്റെ എല്ലാം വിട്ടെറിഞ്ഞു ജീവനെ പോലെ നോക്കി വളര്‍ത്തിയ കുഞ്ഞിനെ തെറ്റിദ്ധരിപ്പിച്ചവര്‍ എത്ര ക്രൂരര്‍. രണ്ടാനമ്മയെന്ന് കേള്‍ക്കുമ്പോള്‍ അശുഭവാര്‍ത്തയായി ഗണിക്കുകയും ദുഷ്ടതയുടെ പര്യായമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തവര്‍ അതേ പോലെ കുറ്റക്കാരല്ലേ?

Kookanam-Rahman, Article, Mother, Father, Son, Patient, Malayalam News, National News, Kerala News, International News, Sports News, Entertainment,
Kookkanam Rahman
(Writer)
ജാതിയും-മതവും നോക്കാതെ മനുഷ്യത്വപരമായും, മാതൃസ്‌നേഹത്തോടെയും ഒരു കുഞ്ഞിനെ പൊന്നു പോലെ നോക്കി വളര്‍ത്തിയ സറീനയുടെ മനസിലെ തേങ്ങലുകള്‍ ബധിര കര്‍ണപടങ്ങളില്‍ പതിക്കില്ല. ആല്‍ബിന്‍ സത്യം പറഞ്ഞു. അതിനാല്‍ എല്ലാവരുടെയും കണ്ണു തുറപ്പിക്കാന്‍ പറ്റി. എല്ലാ രണ്ടാനമ്മമാരും നിഷ്ഠുരകളല്ലെന്ന് സറീന ജീവിച്ചു കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്തുന്നു.



Also Read: പാല്‍നിലാവുദിച്ചു....

Keywords: Kookanam-Rahman, Article, Mother, Father, Son, Patient, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment