Follow KVARTHA on Google news Follow Us!
ad

ഗള്‍ഫ് വ്യാപാരിയുടെ വധം: കൊലയാളി സംഘമെത്തിയത് തൃശൂരില്‍ നിന്ന്

ഗള്‍ഫ് വ്യാപാരി വെള്ളാപ്പിലെ അബ്ദുല്‍ സലാം ഹാജിയുടെ കൊലയാളി സംഘത്തില്‍പെട്ടവരെത്തിയത് Murder, Case, Arrest, Robbery, Custody, Kasaragod, Kerala, Malayalam News, National News.
കാസര്‍കോട്: ഗള്‍ഫ് വ്യാപാരി വെള്ളാപ്പിലെ അബ്ദുല്‍ സലാം ഹാജിയുടെ കൊലയാളി സംഘത്തില്‍പെട്ടവരെത്തിയത് തൃശൂരില്‍ നിന്ന്. കേസില്‍ അറസ്റ്റിലായ സലാം ഹാജിയുടെ ബന്ധുവായ ഇ.കെ.മുഹമ്മദ് നൗഷാദ് (34), കോട്ടപ്പുറം ഇടക്കാലില്‍ ഇ.കെ.മുഹമ്മദ് റമീസ് (30) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലയാളി സംഘത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

Murder, Case, Arrest, Robbery, Custody, Kasaragod, Kerala, Malayalam News, National News.
Muhammed Ramees
നൗഷാദാണ് കവര്‍ച ആസൂത്രണം ചെയ്തതും ഓപ്പറേഷന് തൃശൂര്‍ സ്വദേശികളായ നാലംഗ സംഘത്തെ വരുത്തുകയും ചെയ്തത്. നൗഷാദും റമീസും അബ്ദുല്‍ സലാം ഹാജിയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ്. ഇരുവരും ഏതാനും തവണ അബ്ദുല്‍ സലാം ഹാജിയുടെ വീട്ടില്‍ ചില ചടങ്ങുകള്‍ക്കായി പോയിരുന്നു. അതുകൊണ്ടു തന്നെ ഇവര്‍ക്ക് വീട് സുപരിചിതമാണ്.

ആഢംബര കാറുകളുള്ള പ്രതികള്‍ വാടകയ്ക്കാണ് കവര്‍ച നടത്താന്‍ പോകുന്നതിനുള്ള വാഹനം തരപ്പെടുത്തിയത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവര്‍ച തന്നെയാണ് പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് ഉറപ്പിച്ചു.

കവര്‍ച്ചക്ക് രണ്ടുദിവസം മുമ്പ് തൃശൂരിലെ സംഘത്തെ വെള്ളാപ്പില്‍ എത്തിക്കുകയും വീടും പരിസരവും പരിചയപ്പെടുത്തുകയും ചെയ്തിരുന്നതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കി. സലാം ഹാജിയുടെ വീടിനെ കുറിച്ചുള്ള വ്യക്തമായ രേഖാ ചിത്രം നൗഷാദും റമീസും പ്രതികള്‍ക്ക് മനസിലാക്കിക്കൊടുത്തു.

Murder, Case, Arrest, Robbery, Custody, Kasaragod, Kerala, Malayalam News, National News.
Muhammed Noushad
വീടിന്റെ ഗേറ്റിനും മുറിക്കകത്തും പുറത്ത് പലയിടത്തുമായി നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന വിവരവും നൗഷാദും റമീസും കൂട്ടുപ്രതികളെ അറിയിച്ചിരുന്നു. മുഖംമൂടി അണിഞ്ഞത് ക്യാമറയില്‍ പതിയുമെന്നത് കൊണ്ടും തങ്ങളെ തിരിച്ചറിയുന്നത് കൊണ്ടുമാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

നീലേശ്വരത്ത് നിന്ന് തന്നെയാണ് കവര്‍ചയ്ക്ക് പോകാനുള്ള കാര്‍ വാടകയ്‌ക്കെടുത്തത്. സലാം ഹാജിയുടെ കൊട്ടാര സദൃശ്യമായ വീട്ടില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവും ഉണ്ടെന്നായിരുന്നു പ്രതികളുടെ ധാരണ. ഇക്കഴിഞ്ഞ ആഗസ്റ്റ് നാലിന് പുലര്‍ചെയാണ് കവര്‍ചയും കൊലപാതകവും അരങ്ങേറിയത്.
Also Read:
വിവാഹം ക്ഷണിക്കാനെത്തിയവര്‍ മടങ്ങിയെത്തിയത് കൊലയാളികളായി

സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍

Keywords: Murder, Case, Arrest, Robbery, Custody, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment