SWISS-TOWER 24/07/2023

മന്ത്രിയുടെ മകന്റെ പാസ്‌പോര്‍ട്ട് അപേക്ഷ തിരിച്ചയച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

 


മലപ്പുറം: വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ മകന്റെ പാസ്‌പോര്‍ട്ട് അപേക്ഷ തിരിച്ചയച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍.  ഇതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നു.  മലപ്പുറം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ  എന്‍. രമേശനെയാണ് അന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തത്.

വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ മകന്‍ ഇസഹാഖ്നഹയുടെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഫോം നോട്ട് റെക്കമന്‍ഡ് എന്നെഴുതി പോലീസ് ആസ്ഥാനത്തേക്ക് അയക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് അപേക്ഷകനെ നേരില്‍ക്കണ്ട് ഫോട്ടോ, ഒപ്പ് എന്നിവയില്‍ ഉറപ്പ്  വരുത്തിയാണ് വെരിഫിക്കേഷന്‍ ഫോം തിരിച്ചയക്കേണ്ടത്. എന്നാല്‍ ഹൈദരാബാദില്‍ പഠിക്കുന്ന ഇസഹാഖിനെ മൂന്നു തവണ വീട്ടില്‍ ചെന്നിട്ടും കാണാന്‍ പറ്റാത്ത സാഹചര്യത്തിലാണ്  ഫോം  തിരിച്ചയച്ചതെന്ന് പോലീസുകാരന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് വ്യക്തമാക്കി.

സംഭവത്തില്‍ ക്ഷുഭിതനായ മന്ത്രിയുടെ പരാതി പ്രകാരം  പരപ്പനങ്ങാടി സിവില്‍ ഓഫീസര്‍ എന്‍.രമേശിനെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതുപോലുള്ള സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നിരിക്കേ മന്ത്രിയുടെ സമ്മതത്തെ തുടര്‍ന്നുള്ള നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോലീസുകാര്‍ക്കിടയില്‍ പരക്കെ സംസാരമുണ്ട്. വ്യക്തമായ അന്വേഷണം നടത്താതെയാണ് പോലീസുകാരനെതിരെ  നടപടി എടുത്തിരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മുന്‍ എസ്.പി മോഹന്‍ദാസ് പറയുന്നു.

മന്ത്രിയുടെ മകന്റെ പാസ്‌പോര്‍ട്ട് അപേക്ഷ തിരിച്ചയച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍ഇസഹാക് നാഹയുടെ പാസ്‌പോര്‍ട്ട് അപേക്ഷാ റിപോര്‍ട്ട് മെയ് 16നാണ് പരപ്പനങ്ങാടി സ്‌റ്റേഷനിലെത്തിയത്. 15 ദിവസം കൊണ്ട് തിരിച്ചയക്കേണ്ട ഫോം അപേക്ഷകന്‍ സ്ഥലത്തില്ലാത്തതിനാല്‍ 72 ദിവസം കഴിഞ്ഞാണ് തിരിച്ചയച്ചത്.  ഇതിനിടയില്‍ ഇസഹാഖ് നാട്ടിലുണ്ടായിരുന്നതായി  മന്ത്രിയുടെ
 പരാതിയില്‍ പറയുന്നു.

പാസ്‌പോര്‍ട്ട് അത്യാവശ്യമായിരിക്കുന്ന അവസരത്തില്‍ അതു ലഭിക്കാതെ വരുമ്പോള്‍ ഒന്നിലേറെ തവണ  വെരിഫിക്കേഷനു വേണ്ടി മന്ത്രിയുടെ വീട്ടിലെത്തിയ പോലീസുകാരനെയോ പോലീസ് സ്‌റ്റേഷനുമായോ വീട്ടുകാര്‍ ബന്ധപ്പെടാത്തത്  എന്തുകൊണ്ടാണെന്നാണ് പോലീസുകാര്‍ ചോദിക്കുന്നത്.

Also Read: 
വെള്ളക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Keywords:  Education, Minister, P.K Abdul Rab, Son, Passport, Malappuram, Police, Suspension, Kerala,  International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia