'സലാല മൊബൈലി'ലൂടെ നസ്രിയയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്നു

 


മലയാള സിനിമയില്‍ പുത്തന്‍ താരോദയങ്ങളായിമാറിയ നസ്രിയയും മമ്മുട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്നു. പരസ്യചിത്രങ്ങളുടെ സംവിധായകനായ ശരത് എ. ഹരിദാസന്‍ ഒരുക്കുന്ന നവാഗത ചിത്രമായ സലാല മൊബൈല്‍സിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

ഇരുവരും ഇപ്പോള്‍ തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിക്കഴിഞ്ഞു. ചിത്രം വലിയ വിജയം നേടുമെന്ന് സംവിധായകന്‍ ശരത് പറഞ്ഞു. നടന്‍ സിദ്ദിഖാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്. പ്രണയത്തിനാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്ട് കഴിഞ്ഞ ആഴ്ച ആരംഭിച്ചു.

നസ്രിയയുടെ 'നേരം' എന്ന പ്രണയ ചിത്രം വലിയ വിജയം നേടിയതോടെയാണ് കൂടുതല്‍ അവസരങ്ങള്‍ തേടിയെത്താന്‍ തുടങ്ങിയത്. ആന്‍ മെഗാമീഡിയയുടെ ബാനറില്‍ ആന്‍േറാ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത.് കഥയും തിരക്കഥയും സംവിധായകന്‍ ശരതിന്റേത് തന്നെയാണ്. കോഴിക്കോട്ട് വേങ്ങേരി പച്ചക്കറിച്ചന്തയിലാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നടന്നത്.

മാമുക്കോയ, ടിനിടോം, ജനാര്‍ദ്ദനന്‍, സയന തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍ അഭിനയിക്കുന്നത്. സതീഷ് കുറുപ്പാണ് ക്യാമറ ചലിപ്പിക്കുന്നത്. ഗോപീസുന്ദര്‍ സംഗീതം നല്‍കും. ദുല്‍ഖറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം മികച്ച റിപോര്‍ട്ടുകളാണ് നല്‍കുന്നത്.
'സലാല മൊബൈലി'ലൂടെ നസ്രിയയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്നു

Also read:
ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
Keywords: Salala Mobile, Malayalam Film, Entertainment, Cinema, Dulkar Salman, Nazriya Thasneem, Sharath A Haridas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia