Follow KVARTHA on Google news Follow Us!
ad

മോഡിയുടെ ഫാന്‍സില്‍ 70ശതമാനവും വ്യാജന്‍മാര്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്ററിലെ ഫാന്‍സില്‍ ഭൂരിഭാഗവും വ്യാജന്‍മാരാണെന്ന് കണ്ടെത്തി. Narendra Modi, Fans, Twitter, Fake, www.nextbigwhat.com, Sasi Taroor, National, Kerala News, International News
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്ററിലെ ഫാന്‍സില്‍ ഭൂരിഭാഗവും വ്യാജന്‍മാരാണെന്ന് കണ്ടെത്തി. നെക്‌സ്റ്റ് ബിഗ് വാട്ട് . കോം നടത്തിയ പഠനത്തിലാണ് നരേന്ദ്രമോഡിയുടെ ഫാന്‍സില്‍ എഴുപത് ശതമാനവും വ്യാജ മേല്‍വിലാസക്കാരാണെന്ന് കണ്ടെത്താനായത്. മോഡിയുടെ മാത്രമല്ല, ശശി തരൂര്‍ ഉള്‍പ്പെടെയുള്ള മിക്ക രാഷ്ട്രീയ നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും വ്യാജന്‍മാരാണ് വിലസുന്നത്.


വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ 160 സീറ്റുകളിലെ ഫലം നിശ്ചയിക്കുന്നതില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും പോലുള്ള സോഷ്യല്‍ മീഡിയകള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന പഠനം രണ്ടുമാസം മുന്‍പ് പുറത്തുവന്നിരുന്നു.  ഇതോടെയാണ് സോഷ്യന്‍ മീഡിയകള്‍ കയ്യടക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ മല്‍സരിച്ച് ഇറങ്ങിത്തിരിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് വ്യാജന്‍മാരിലൂടെ നരേന്ദ്ര മോഡി ഒന്നാമതെത്തിയത്.


ട്വിറ്ററിലെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം നരേന്ദ്രമോഡിക്ക് ഇംഗ്ലിഷ് അക്കൗണ്ടില്‍ 20,04,650 ഫോളോവേഴ്‌സ് ഉണ്ട്. ഇതില്‍ എഴുപത് ശതമാനം വ്യാജന്മാരെ കൂടാതെ ഒരു തവണ പോലും ട്വീറ്റ് ചെയ്യാത്ത 4.13 ലക്ഷം ഇന്‍ ആക്ടീവ് അക്കൗണ്ടുകളുമുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞതവണയും മോഡിയുടെ ട്വിറ്റര്‍ ഫാന്‍സില്‍ ഭൂരിഭാഗവും വ്യാജമാണെന്നും നിശ്ചിത തുകനല്‍കി ബോട്ട് വഴി നേടിയതാണെന്നും ഇലക്ഷന് മുമ്പ് വന്ന റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ഹിന്ദി, മറാത്തി, ഉര്‍ദു, ഒറിയ, ബംഗാളി, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും നരേന്ദ്രമോഡി ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറക്കുകയും ഫോളൊവേഴ്‌സിനെ ചേര്‍ക്കാന്‍ വ്യാപകമായ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപിയുടെ ഐ ടി സെല്ലാണ് ഇക്കാര്യങ്ങള്‍ വിദഗ്ധമായി ചെയ്യുന്നത്.

Summery: A study recently conducted by a new media technology firm, www.nextbigwhat.com, revealed that more than 70% of the followers of Narendra Modi are ‘fake followers.‘ This has cast a dark shadow over the credibility of this ballooned ‘ tweets’ and ‘ likes’ in social media in favour of leaders like Modi.

Keywords: Narendra Modi, Fans, Twitter, Fake, www.nextbigwhat.com, Sasi Taroor, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment