ഇന്റര്‍നെറ്റ് ഉപയോഗം: ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം

 


ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ചൈനയും അമേരിക്കയുമാണ് . ജപ്പാനാണ് മുമ്പ് മൂന്നാം സ്ഥാനത്തുണ്ടായിരുന്നത്. പ്രശസ്ത ഇന്റര്‍നെറ്റ് വിശകലന ഏജന്‍സിയായ കോം സ്‌കോര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 74 ദശലക്ഷം ഇന്റനെറ്റ് ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ടെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 2012 മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ഇന്റര്‍നെറ്റ് ഉപയോഗം: ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം
എന്നാല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ 164.81 ദശലക്ഷം ഇന്റനെറ്റ് ഉപയോക്താക്കളാണ് ഉളളത്. മൊബൈല്‍ ഫോണ്‍ വഴിയുളള ഇന്റനെറ്റ് ഉപയോഗമാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാക്കിയതെന്ന് ടെലികോം വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് ആണ് കൂടുതല്‍ പേരും സ്വീകരിക്കുന്നത്. ഏറ്റവും കൂടുതല്‍
ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നത് 35 വയസ്സിനു താഴെയുളളവരാണ് .

കൂടുതല്‍ പേരും  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളാണ് ഉപയോഗിക്കുന്നത്. ഗൂഗിളിലൂടെയാണ് ഭൂരിഭാഗവും ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നത് .ഇന്ത്യന്‍ റെയില്‍വെ വെബ്‌സൈറ്റാണ്  ഉപയോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ ഹിറ്റായിട്ടുള്ളത്.

 വാര്‍ത്തകള്‍ക്കായി  ഉപയോക്താക്കളില്‍ കൂടുതല്‍ പേരും  ആശ്രയിക്കുന്നത് യാഹുവാണെന്നാണ്  പഠനത്തില്‍ നിന്നും മനസിലായത്. ആഗോള ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 41 ശതമാനം പേരും ഏഷ്യയില്‍ നിന്നുള്ളവരാണ്. 1996ല്‍ 66 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ടായിരുന്ന അമേരിക്കയില്‍ ഇപ്പോള്‍ 13 ശതമാനം മാത്രമാണ് ഉളളത്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ചൈന തങ്ങളുടെ മേധാവിത്വം നിലനിര്‍ത്തിയിരിക്കുകയാണ്.

Also Read: 
സോളാര്‍ അഴിമതി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി മാര്‍ച്ച് നടത്തി

Keywords:  New Delhi, Internet, America, Japan, China, Study, Mobil Phone, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia