Follow KVARTHA on Google news Follow Us!
ad

ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണം ഇഡ്‌ലിയും സാമ്പാറുമെന്ന് പഠനം

ഇഡ്‌ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തു. photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
മുംബൈ: ഇഡ്‌ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തു. നാല് മെട്രോ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍  നടത്തിയ പഠനത്തിലാണ്  ഇഡ്‌ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമെന്ന് കണ്ടെത്തിയിരിക്കുന്നത്.

എട്ട് വയസു മുതല്‍ നാല്‍പത് വയസുവരെയുള്ള 3,600 ഓളം പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ പോഷക ഗുണമില്ലാത്ത പ്രഭാത ഭക്ഷണമാണ് ഇന്ത്യയിലെ 40 ശതമാനത്തില്‍ കൂടുതല്‍ പേരും  കഴിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

മുംബൈ നിര്‍മ്മല നികേതന്‍ കോളജിലെ അധ്യാപിക മാലതി ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇന്ത്യക്കാരുടെ കാര്‍ബോഹൈഡ്രേറ്റ്, ഊര്‍ജം, പ്രോട്ടീന്‍, കൊഴുപ്പ്, കാല്‍സ്യം എന്നിവയുടെ പര്യാപ്തതയുടെ അടിസ്ഥാനത്തിലാണ് പോഷണത്തിന്റെ അളവ് കണ്ടെത്തുന്നത്.

മുംബൈയില്‍ 79 ശതമാനം പേരും പോഷക ഗുണമില്ലാത്ത പ്രഭാതഭക്ഷണം കഴിക്കാത്തവരാണ്. ഡല്‍ഹിയില്‍ ഇത് 76 ശതമാനവും കൊല്‍ക്കത്തയില്‍ ഇത് 75 ശതമാനവുമാണ്. എന്നാല്‍ ചെന്നൈയില്‍ ഈ നിരക്ക് 60 ശതമാനം മാത്രമാണ്. കൊല്‍ക്കത്തയിലെ പ്രഭാതഭക്ഷണം മൈദയില്‍ ഉണ്ടാക്കിയതാണ്.
Mumbai, Food, Kolkota, chennai, New Delhi, Study, National, Malayalam News, National News,
ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീന്‍ കുറവും ഫൈബര്‍ അംശം ഇല്ലാത്തതുമാണ്. ഡല്‍ഹിയിലെ പ്രഭാത ഭക്ഷണമായ പറാത്തയില്‍ എണ്ണയുടെ അളവ് കൂടുതലായതിനാല്‍ ഇത് ആരോഗ്യത്തിന് ഒരുപരിധിവരെ ഹാനികരമാണ്. മുംബൈയ്ക്ക് പ്രത്യേകിച്ച് ഒരു പ്രഭാതഭക്ഷണം ഇല്ലാ എന്നു മാത്രമല്ല കഴിക്കുന്നതുപോലും കുറവാണ്.

ആരോഗ്യകാര്യത്തിലും ഭക്ഷണക്രമത്തിലും ഇന്ത്യക്കാര്‍ പൊതുവെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇഡ്‌ലിയും സാമ്പാറും മികച്ച പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മുംബൈ നിര്‍മ്മല നികേതന്‍ കോളജിലെ അധ്യാപിക മാലതി ശിവരാമകൃഷ്ണന്‍ പറഞ്ഞു.

Also Read:
അംഗിതയ്ക്ക 'സ്‌നേഹവീട്' നല്‍കാന്‍ സുരേഷ് ഗോപിയെത്തി

Keywords: Mumbai, Food, Kolkota, chennai, New Delhi, Study, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment