വെല്ലിങ്ടണ്‍: നായകള്‍ക്ക് ഇനി അഭിമാനിക്കാം. ആജന്‍മ ശത്രുവായ നായ തന്റെ രക്തം നല്‍കി വിഷബാധയേറ്റ പൂച്ചയുടെ ജീവന്‍ രക്ഷിച്ചു. രക്തദാനത്തിന് പഴയ ശത്രുത തീരെ തടസമായില്ല.
ന്യൂസിലാന്‍ഡിലാണ് അത്യപൂര്‍വമായ ഈ സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കിം എഡ്വേഡ്‌സ് എന്ന സ്ത്രീയുടെ റോറി എന്ന വളര്‍ത്തു പൂച്ച എലിവിഷം കഴിച്ച് അവശനിലയിലായി. തുടര്‍ന്ന് കിം, റോറിയെ പ്രാദേശിക വെറ്റിനറി ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും പെട്ടെന്ന് രക്തം മാറ്റിയില്ലെങ്കില്‍ പൂച്ചയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍ അറിയിക്കുകയും ചെയ്തു.
ഉടന്‍ തന്നെ രക്തം മാറ്റിവെക്കേണ്ടതായതുകൊണ്ട് സാമ്പിള്‍ പരിശോധിച്ച് സമയം കളയാന്‍ കൂട്ടാക്കാതെ ഡോക്ടര്‍ കേറ്റ് ഹെല്ലര്‍ അപകടം അറിഞ്ഞുകൊണ്ടു തന്നെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നു. തന്റെ സുഹൃത്തിന്റെ മാസി എന്ന കറുത്ത ലാബ്രഡോര്‍ നായയുടെ രക്തം റോറിക്ക്
നല്‍കി റോറിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
മൃഗസ്‌നേഹികള്‍ വിമര്‍ശിക്കുമെങ്കിലും അദ്ഭുതകരമായ ഈ രക്തദാനത്തിനൊടുവില്‍ റോറി പൂര്‍ണമായും സുഖം പ്രാപിച്ചു എന്നാണ് ന്യൂസിലന്‍ഡ് ഹെറാള്‍ഡ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോക്ടര്‍ പറയുന്നത്. റോറി സാധാരണ നിലയിലായതായി ഉടമയും സ്ഥിരീകരിച്ചു.
Also Read: ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മുഖ്യപ്രതി അറസ്റ്റില്‍
Keywords: Dog saves cat by donating blood , Hospital, Doctor, Criticism, Critical, Media, World,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ന്യൂസിലാന്‍ഡിലാണ് അത്യപൂര്‍വമായ ഈ സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കിം എഡ്വേഡ്‌സ് എന്ന സ്ത്രീയുടെ റോറി എന്ന വളര്‍ത്തു പൂച്ച എലിവിഷം കഴിച്ച് അവശനിലയിലായി. തുടര്‍ന്ന് കിം, റോറിയെ പ്രാദേശിക വെറ്റിനറി ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും പെട്ടെന്ന് രക്തം മാറ്റിയില്ലെങ്കില്‍ പൂച്ചയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍ അറിയിക്കുകയും ചെയ്തു.
ഉടന്‍ തന്നെ രക്തം മാറ്റിവെക്കേണ്ടതായതുകൊണ്ട് സാമ്പിള്‍ പരിശോധിച്ച് സമയം കളയാന്‍ കൂട്ടാക്കാതെ ഡോക്ടര്‍ കേറ്റ് ഹെല്ലര്‍ അപകടം അറിഞ്ഞുകൊണ്ടു തന്നെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നു. തന്റെ സുഹൃത്തിന്റെ മാസി എന്ന കറുത്ത ലാബ്രഡോര്‍ നായയുടെ രക്തം റോറിക്ക്
നല്‍കി റോറിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
മൃഗസ്‌നേഹികള്‍ വിമര്‍ശിക്കുമെങ്കിലും അദ്ഭുതകരമായ ഈ രക്തദാനത്തിനൊടുവില്‍ റോറി പൂര്‍ണമായും സുഖം പ്രാപിച്ചു എന്നാണ് ന്യൂസിലന്‍ഡ് ഹെറാള്‍ഡ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോക്ടര്‍ പറയുന്നത്. റോറി സാധാരണ നിലയിലായതായി ഉടമയും സ്ഥിരീകരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.