കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് സുപ്രീംകോടതിയില്‍ സി.ബി.ഐയുടെ സത്യവാങ്മൂലം
Aug 13, 2013, 12:03 IST
ന്യൂഡല്‍ഹി: സി.ബി.ഐക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വതന്ത്ര്യം നല്‍കുന്നതിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ സുപ്രീംകോടതിയില്‍ സി.ബി.ഐ സത്യവാങ്മൂലം നല്‍കി. സ്വാതന്ത്ര്യം നല്‍കുന്നതിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ സമീപനമെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സി.ബി.ഐക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നേടുന്നതിനായി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്ത സാഹചര്യത്തിലാണ് സി.ബി.ഐ സുപീംകോടതിയെ സമീപിച്ചത്.
സ്ഥാനമൊഴിയുന്ന സി.ബി.ഐ ഡയറക്ടറില്‍ നിന്ന് പുതിയ ഡയറക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടണം. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിയമ പ്രകാരമുള്ള ഈ വ്യവസ്ഥയെ കേന്ദ്രം എതിര്‍ക്കുന്നത് ശരിയല്ല. സി.ബി.ഐ ഡയറക്ടറുടെ കാലാവധി സര്‍ക്കാര്‍ നിശ്ചയിച്ച രണ്ടു വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തണം. കാലാവധി കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം സി.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്യത്തെ ഹനിക്കുന്നതാണ്.
സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിന്റെ അംഗീകാരമില്ലാതെ ഡയറക്ടറെ നീക്കം ചെയ്യുന്നത് ശരിയല്ല. എ.എസ്.പി, ഡി.വൈ.എസ്.പി, എസ്.പി റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഡയറക്ടര്‍ക്ക് അധികാരം നല്‍കണം. ആഭ്യന്തര മന്ത്രാലയവും യു.പി.എസ്.സിയും ചേര്‍ന്ന് നിയമനം നടത്തണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.സി.ബി.ഐ ഡയറക്ടര്‍ക്ക് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കണമെന്നും ആവശ്യമുണ്ട്.
പ്രവര്‍ത്തനത്തിലും സാമ്പത്തിക കാര്യത്തിലുമാണ് സ്വാതന്ത്യം ആവശ്യപ്പെടുന്നതെന്നും ഡയറക്ടര്‍ക്ക് നിയമപരമായി കൂടുതല്‍ അധികാരം ചോദിച്ചിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരും സി.ബി.ഐയും രണ്ട് തട്ടിലായതോടെ ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ നിലപാട് നിര്‍ണായകമാകും.
Also Read:
തിരൂരങ്ങാടി സ്വദേശി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണുമരിച്ചു
Keywords: Supreme Court of India, C.B.I, New Delhi, Vigilance Court, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
സ്ഥാനമൊഴിയുന്ന സി.ബി.ഐ ഡയറക്ടറില്‍ നിന്ന് പുതിയ ഡയറക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടണം. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിയമ പ്രകാരമുള്ള ഈ വ്യവസ്ഥയെ കേന്ദ്രം എതിര്‍ക്കുന്നത് ശരിയല്ല. സി.ബി.ഐ ഡയറക്ടറുടെ കാലാവധി സര്‍ക്കാര്‍ നിശ്ചയിച്ച രണ്ടു വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തണം. കാലാവധി കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം സി.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്യത്തെ ഹനിക്കുന്നതാണ്.
സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിന്റെ അംഗീകാരമില്ലാതെ ഡയറക്ടറെ നീക്കം ചെയ്യുന്നത് ശരിയല്ല. എ.എസ്.പി, ഡി.വൈ.എസ്.പി, എസ്.പി റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഡയറക്ടര്‍ക്ക് അധികാരം നല്‍കണം. ആഭ്യന്തര മന്ത്രാലയവും യു.പി.എസ്.സിയും ചേര്‍ന്ന് നിയമനം നടത്തണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.സി.ബി.ഐ ഡയറക്ടര്‍ക്ക് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കണമെന്നും ആവശ്യമുണ്ട്.

Also Read:
തിരൂരങ്ങാടി സ്വദേശി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണുമരിച്ചു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.