സ്‌പെയിനിലെ ട്രെയിന്‍ ദുരന്തം: ചുരുളഴിയാത്ത ദുരൂഹത

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സാന്റിയാഗോ ഡി കമ്പോസ്‌റ്റെല(സ്‌പെയിന്‍): സ്‌പെയിനില്‍ സാന്റിയാഗോ ഡി കമ്പോസ്‌റ്റെല സിറ്റിയിലുണ്ടായ ട്രെയിനപകടത്തില്‍ ദുരൂഹതയേറുന്നു. വേഗനിയന്ത്രണമുള്ള മേഖലയില്‍ ട്രെയിന്‍ 200 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിച്ചതാണു സംശയം ഉയര്‍ത്തിയിരിക്കുന്നത്.

വേഗം നിയന്ത്രിക്കാനുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചില്ലെന്നും സൂചനയുണ്ട്. എഞ്ചിന്‍ ഡ്രൈവര്‍ ഫ്രാന്‍സിസ്‌കോ ജോസ് ഗാര്‍സണെ പോലീസ് ചോദ്യം ചെയ്യും. പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ദുരന്തത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും, 150ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തിനു പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 2004ല്‍ മാഡ്രിഡില്‍ ട്രെയിനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്ഥാപനമായ റെന്‍ഫെയുടെ ട്രെയിനാണ് പാളം തെറ്റിയത്. അപകടസമയത്ത് ട്രെയിനില്‍ 247 യാത്രക്കാരുണ്ടായിരുന്നു.

നഗരത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ സെയ്ന്റ് ജെയിംസ് അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

സ്‌പെയിനിലെ ട്രെയിന്‍ ദുരന്തം: ചുരുളഴിയാത്ത ദുരൂഹതKeywords: Obituary, Santiago de Compostela, Spain, Train, Derailed, Outside, Ancient northwestern Spanish city, Santiago de Compostela, Yesterday, Killing, 80 people, Injuring, 150, Europe, Worst, Rail disasters, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia