അട്ടപ്പാടിയിലെ ശിശുമരണത്തിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍
Jul 27, 2013, 16:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നു. ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യപാനമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പന്ത്രണ്ട് കര്‍ശന നിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കി. റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ അടിയന്തരമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ശിശുമരണത്തിന് കാരണം അമ്മമാരുടെ മദ്യപാനമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ റിപോര്‍ട്ടില്‍ പോഷകക്കുറവും വിദഗ്ദ്ധ ചികിത്സയുടെ അപര്യാപ്തതയുമാണ് മരണകാരണമെന്ന് എടുത്തു പറയുന്നുണ്ട്.
12 നിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ടില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി കര്‍ശനമായി നടപ്പിലാക്കുക, ആദിവാസി ഊരുകളില്‍ ഉച്ചഭക്ഷണ വിതരണം നിര്‍ബന്ധമാക്കുക, ശുദ്ധജലവും വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കുക, ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി ആറു മാസത്തിനകം തിരിച്ചുനല്‍കുക, നോഡല്‍ ഓഫീസര്‍ സുബ്ബയ്യക്ക് കൂടുതല്‍ അധികാരം നല്‍കുക, കള്ളവാറ്റ് തടയാന്‍ കര്‍ശനമായ നടപടി കൈക്കൊള്ളുക, അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുള്ള 900 ഗര്‍ഭിണികളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കുക, അവരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ നടപടി കൈക്കൊള്ളുക എന്നിങ്ങനയുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും എടുത്തുപറയുന്നത്.
അട്ടപ്പാടിയില്‍ മരിച്ച ആറു ശിശുക്കളുടെ അമ്മമാര്‍ മദ്യപിക്കുന്നില്ലെന്നും
പോഷകാഹാരക്കുറവും മതിയായ ചികിത്സ ലഭ്യമാകാത്തതുമാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ തയാറാക്കിയ പഠന റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Also Read:
യുവ എഞ്ചിനീയര്‍ ബാഗ്ലൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു
Keywords: Attapadi Child death,New Delhi, Prime Minister, Manmohan Singh, Office, Report, Treatment, Study, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.