വിഷബാധയേറ്റ കുട്ടികളെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയില്‍ തീപിടിത്തം
Jul 19, 2013, 17:04 IST
പാട്‌ന: ആശുപത്രിയില്‍ തീപിടിത്തം. പാട്‌ന മെഡിക്കല്‍ കോളജിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടായ വാര്‍ത്ത കേട്ടതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ കുട്ടികളെയുമെടുത്ത് ആശുപത്രിയില്‍നിന്ന് പുറത്തേക്കോടി. വിഷബാധയേറ്റ ഇരുപത്തിയഞ്ച് കുട്ടികളെയാണ് പാട്‌ന മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ കിടത്തിയിരുന്ന വാര്‍ഡിലല്ല തീപിടുത്തമുണ്ടായതെന്നും തീപിടുത്തമുണ്ടായ വാര്‍ത്ത കേട്ടയുടനെ മാതാപിതാക്കള്‍ കുട്ടികളെയുമെടുത്ത് പുറത്തേക്കോടുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. എസിയില്‍ നിന്നും ഗ്യാസ് ചോര്‍ന്നതിനെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല.
എയര്‍ കണ്ടീഷന്‍ പ്രശ്‌നം പരിഹരിച്ചതോടെ കുട്ടികളെയും കൊണ്ട് മാതാപിതാക്കള്‍ തിരിച്ചെത്തി. അതേസമയം ഭക്ഷ്യവിഷബാധയില്‍ ഉത്തരവാദികളായവരെ ഇതുവരെ അറസ്റ്റു ചെയ്യാത്തതില്‍ ചപ്രയില്‍ മരിച്ച കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതിഷേധിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പലും ഭര്‍ത്താവുമാണ് സ്‌കൂളില്‍ ആഹാരസാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്നും അവരാണ് ഭക്ഷ്യവിഷബാധയ്ക്ക് ഉത്തരവാദികളെന്നും മാതാപിതാക്കള്‍ ആരോപിച്ചു. കൂടാതെ സംഭവത്തിനുശേഷം ഒളിവില്‍പോയ സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും ഭര്‍ത്താവിനേയും ഇതുവരെ കണ്ടെത്താന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
Also Read:
മഞ്ചേശ്വരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
Keywords: Patna, Medical College, Firing, Children, Parents, School, Arrest, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
എന്നാല്‍ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ കിടത്തിയിരുന്ന വാര്‍ഡിലല്ല തീപിടുത്തമുണ്ടായതെന്നും തീപിടുത്തമുണ്ടായ വാര്‍ത്ത കേട്ടയുടനെ മാതാപിതാക്കള്‍ കുട്ടികളെയുമെടുത്ത് പുറത്തേക്കോടുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. എസിയില്‍ നിന്നും ഗ്യാസ് ചോര്‍ന്നതിനെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല.

Also Read:
മഞ്ചേശ്വരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
Keywords: Patna, Medical College, Firing, Children, Parents, School, Arrest, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.