Follow KVARTHA on Google news Follow Us!
ad

ഒരുമിച്ച് ജീവിക്കാനായി നാടുവിട്ട പെണ്‍കുട്ടികളിലൊരാള്‍ കോടതിയില്‍ ഹാജരായി

ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവുമായി കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് Kochi, Girl, Missing, High Court of Kerala, Bangalore, Parents, palakkad, Complaint, Police, Kerala,
കൊച്ചി: ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവുമായി കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോയ രണ്ടുപെണ്‍കുട്ടികളിലൊരാള്‍ ഹൈക്കോടതിയില്‍ ഹാജരായി. കോടതിയിലെത്തിയ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ രക്ഷിതാക്കള്‍ക്ക് കോടതി സമയം അനുവദിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും കേസ് പരിഗണിക്കും. അച്ഛന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്നാണ് പെണ്‍കുട്ടി കോടതിയില്‍ ഹാജരായത്.

പാലക്കാട് സ്വദേശിനികളും ആത്മമിത്രങ്ങളുമായ ശരണ്യയും ശ്രുതിയുമാണ്  ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവുമായി  ബാംഗ്ലൂരിലേക്ക് നാടുവിട്ടത്. എന്നാല്‍ മകളെ സ്വവര്‍ഗരതിക്കാരായ ഒരുകൂട്ടം ആളുകള്‍ തട്ടികൊണ്ട് പോയതായി ശരണ്യയുടെ അച്ഛന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഹൈക്കോടതിയില്‍  നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്നാണ് പെണ്‍കുട്ടി കോടതിയില്‍ എത്തിയത്.

എന്നാല്‍ ആരുടെയും നിര്‍ബന്ധപ്രകാരമല്ല, ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലാണ് നാടുവിട്ടു പോയതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.
Kochi, Girl, Missing, High Court of Kerala, Bangalore, Parents, palakkad, Complaint,
 പെണ്‍കുട്ടികളുടെ ആഗ്രഹത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ്  കഴിഞ്ഞ ജൂലൈ ആറിന് ശരണ്യയും ശ്രുതിയും നാടുവിട്ടത്.

രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇവരെ ബാംഗ്ലൂരില്‍ വെച്ച് പോലീസ് കണ്ടെത്തി. എന്നാല്‍ തിരിച്ചുവരാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ശരണ്യയുടെ അച്ഛന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയായിരുന്നു.

Also Read: 
സാബിത്ത് വധക്കേസില്‍ മുഖ്യ പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

Keywords: Kochi, Girl, Missing, High Court of Kerala, Bangalore, Parents, palakkad, Complaint, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment