എല്‍.ഡി.എഫിന്റെ രാപകല്‍ സമരത്തിന് തിരുവനന്തപുരത്ത് തുടക്കമിട്ടു
Jul 22, 2013, 12:56 IST
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. നടത്തുന്ന അനിശ്ചിതകാല രാപകല്‍ സമരത്തിന് തിരുവനന്തപുരത്ത് തുടക്കമായി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആണ് സമരം ഉദ്ഘാടനം ചെയ്തത്. ഇത് സര്‍ക്കാരിനെ അട്ടമറിക്കാനുള്ള സമരമല്ലെന്നും മറിച്ച് ഉമ്മന്‍ ചാണ്ടി രാജിവെക്കാന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത്പക്ഷ സമരത്തെ വിമോചന സമരവുമായാണ് ചിലര്‍ താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ അത് ശരിയല്ലെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടേറിയേറ്റ് പടിക്കല്‍ ആരംഭിക്കുന്ന സമരത്തിന്റെ ആദ്യദിവസം മുന്നണി നേതാക്കന്‍മാരും എം.പിമാരും എം.എല്‍.എമാരും അടക്കമുളള ജനപ്രതിനിധികളും പങ്കെടുക്കും.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടത് മുന്നണി നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് രാപകല്‍ സമരം ആരംഭിക്കുന്നത്. 24 മുതല്‍
ജില്ലാ ആസ്ഥാനങ്ങളിലും സമരം തുടങ്ങും. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് തുങ്ങിയ സമരം ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് അവസാനിക്കുന്നത്. സോളാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ദിവസവും പത്രങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് സമരത്തിലൂടെ എല്‍.ഡി.എഫ് ശ്രമിക്കുന്നത്.
ഇടതുപക്ഷ ട്രേഡ് യൂണിയനുകളും, കര്‍ഷകത്തൊഴിലാളികളും, വിദ്യാര്‍ത്ഥികളും,യുവജനസംഘടനകളും നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചുകളുടെ തുടര്‍ച്ചയായാണ് സമരം നടത്തുന്നത്. ചൊവ്വാഴ്ച ഇടത് മുന്നണി യോഗം ചേര്‍ന്ന് ഭാവി സമര പരിപാടികള്‍ തീരുമാനിക്കും.
Also Read:
കപ്പല്‍ വിട്ടയച്ചതായുള്ള ഫോണ്‍വിളിയെത്തി; ഉദുമയിലും കീഴൂരിലും ആഹ്ലാദം
Keywords: Thiruvananthapuram, L.D.F, C.P.M, Pinarayi vijayan, Chief Minister, Oommen Chandy, Resignation, Inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇടത്പക്ഷ സമരത്തെ വിമോചന സമരവുമായാണ് ചിലര്‍ താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ അത് ശരിയല്ലെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടേറിയേറ്റ് പടിക്കല്‍ ആരംഭിക്കുന്ന സമരത്തിന്റെ ആദ്യദിവസം മുന്നണി നേതാക്കന്‍മാരും എം.പിമാരും എം.എല്‍.എമാരും അടക്കമുളള ജനപ്രതിനിധികളും പങ്കെടുക്കും.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടത് മുന്നണി നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് രാപകല്‍ സമരം ആരംഭിക്കുന്നത്. 24 മുതല്‍

ഇടതുപക്ഷ ട്രേഡ് യൂണിയനുകളും, കര്‍ഷകത്തൊഴിലാളികളും, വിദ്യാര്‍ത്ഥികളും,യുവജനസംഘടനകളും നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചുകളുടെ തുടര്‍ച്ചയായാണ് സമരം നടത്തുന്നത്. ചൊവ്വാഴ്ച ഇടത് മുന്നണി യോഗം ചേര്‍ന്ന് ഭാവി സമര പരിപാടികള്‍ തീരുമാനിക്കും.
Also Read:
കപ്പല്‍ വിട്ടയച്ചതായുള്ള ഫോണ്‍വിളിയെത്തി; ഉദുമയിലും കീഴൂരിലും ആഹ്ലാദം
Keywords: Thiruvananthapuram, L.D.F, C.P.M, Pinarayi vijayan, Chief Minister, Oommen Chandy, Resignation, Inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.