ശ്രീനഗര്‍: രമ്പാന്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ ബിഎസ്എഫ് വെടിവയ്പില്‍ നാലുപേര്‍ മരിച്ചതിനെത്തുടര്‍ന്ന് ക്രമസമാധാനം തടസപ്പെട്ട കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ശ്രീനഗര്‍, ബന്തിപ്പുര, ഗന്ദര്‍ബാല്‍, ഷോപ്പിയാന്‍, അനന്ത്‌നാഗ് തുടങ്ങിയ സ്ഥലങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
കര്‍ഫ്യൂവിനെത്തുടര്‍ന്ന് അമര്‍നാഥിലേക്കുളള തീര്‍ഥാടനം നിര്‍ത്തി വച്ചിരിക്കുകയാണ്. രണ്ടുദിവസത്തേക്കാണ് നിയന്ത്രണം. ശ്രീനഗറില്‍ പുല്‍വാമ, ഷോപിയാന്‍, അനന്ത്‌നാഗ് ജില്ലകളില്‍ പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. വെടിവയ്പ്പില്‍ പ്രതിഷേധിച്ച് വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനി പ്രദേശത്ത് മൂന്നു ദിവസത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തീര്‍ഥാടനം നിര്‍ത്തി വച്ചതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം.
സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഉറപ്പു നല്‍കി. ബിഎസ്എഫ് വെടിവയ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സംവിധാനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രമ്പാന്‍ ജില്ലയിലെ ഷൈഡഗൂള്‍ ഗ്രാമത്തില്‍ ബിഎസ്എഫ് ക്യാംപിനു നേരെ മാര്‍ച്ച് ചെയ്ത പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പിലാണ് നാല്‌പേര്‍ കൊല്ലപ്പെട്ടത്.
Also read:
മഞ്ചേശ്വരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
Keywords: Curfew, Kashmir, separatist calls, protests, BSF firing, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കര്‍ഫ്യൂവിനെത്തുടര്‍ന്ന് അമര്‍നാഥിലേക്കുളള തീര്‍ഥാടനം നിര്‍ത്തി വച്ചിരിക്കുകയാണ്. രണ്ടുദിവസത്തേക്കാണ് നിയന്ത്രണം. ശ്രീനഗറില്‍ പുല്‍വാമ, ഷോപിയാന്‍, അനന്ത്‌നാഗ് ജില്ലകളില്‍ പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. വെടിവയ്പ്പില്‍ പ്രതിഷേധിച്ച് വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനി പ്രദേശത്ത് മൂന്നു ദിവസത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തീര്‍ഥാടനം നിര്‍ത്തി വച്ചതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം.

Also read:
മഞ്ചേശ്വരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
Keywords: Curfew, Kashmir, separatist calls, protests, BSF firing, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.