Follow KVARTHA on Google news Follow Us!
ad

മഅദനിക്കെതിരായ സത്യവാങ്മൂലം: ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിനു ശേഷം നിരപരാധിയെന്നു കണ്ടെത്തി കോടതി മോചിപ്പിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം Abdul-Nasar-Madani, Thiruvananthapuram, E.T Muhammed Basheer, Congress, Muslim-League, Kerala
തിരുവനന്തപുരം: ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിനു ശേഷം നിരപരാധിയെന്നു കണ്ടെത്തി കോടതി മോചിപ്പിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിക്കാന്‍ പഴയ കോയമ്പത്തൂര്‍ കേസിന്റെ നമ്പര്‍ ഉള്‍പെടെ ചേര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരേ കേരള സര്‍ക്കാര്‍ ഇടപെടണം എന്ന ആവശ്യം ഭരണമുന്നണിയില്‍ ശക്തം.

മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തലത്തിലും നിയമ മന്ത്രി തലത്തിലുമുള്ള ഇടപെടലുകള്‍ വേണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. ടി.എന്‍. പ്രതാപനും ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലിയും കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ തമ്പാനും മറ്റും ഇതേ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ലീഗ് നിലപാട് പി കെ കുഞ്ഞാലിക്കുട്ടിയോ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദോ മുഖ്യമന്ത്രിയോടു നേരിട്ട് അറിയിക്കുമെന്നാണു വിവരം.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഞെട്ടിക്കുന്നതാണെന്നും അടിയന്തരമായി അതില്‍ തിരുത്തല്‍ വേണമെന്നും ഇ.ടി. ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും തയ്യാറാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.

മഅദനിയുടെ ജ്യാമാപേക്ഷയില്‍ കര്‍ണ്ണാടക സര്‍ക്കാറിന്റെ നിലപാട് നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണെന്നാണ് ഇ ടിയും സാദിഖലിയും പറഞ്ഞത്. ബി.ജെ.പി യുടെ വര്‍ഗ്ഗീയ നിലപാടുകള്‍ മുഖ്യ മതതര കക്ഷിയായ കോണ്‍ഗ്രസ്സ് പിന്തുടരുന്നത് ആശാസ്യമല്ലെന്നും രാജ്യ വ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകരും മതതര കക്ഷികളും മഅദനിക്കു അനുകൂലമായി നിലപാടെടുത്ത കേസാണിത്. ഇതൊന്നും കണക്കിലെടുക്കാതെയുള്ള കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടുകള്‍ വലിയ തോതില്‍ ആശയകുഴപ്പം ഉണ്ടാക്കുമെന്നും സാദിഖലി പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയെ കേരള മുഖ്യമന്ത്രിയും അവിടുത്തെ നിയമ മന്ത്രിയെ ഇവിടുത്തെ നിയമ മന്ത്രി കെ.എം.  മാണിയും ബന്ധപ്പെട്ട് മഅ്ദനിയുടെ കാര്യത്തില്‍ നീതിപൂര്‍വമായ തീരുമാനത്തിന് സാഹചര്യമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

പ്രമേഹം ഭക്ഷണ നിയന്ത്രണത്തിലൂടെ നിയന്ത്രിക്കാമെന്ന മണ്ടത്തരമാണ് പ്രോസിക്യൂഷന്‍ എഴുന്നെള്ളിച്ചിരിക്കുന്നതെന്ന് പ്രതാവമര്‍മ തമ്പാന്‍ പറഞ്ഞു. മഅ്ദനിയുടെ നാട്ടുകാരനായ തനിക്ക് അദ്ദേഹത്തിന്റെ രോഗാവസ്ഥ അറിയാം. പ്രമേഹം മനുഷ്യനെ സമ്പൂര്‍ണമായി ബാധിക്കുന്ന രോഗമാണ്. അതിനു ചികില്‍സ നല്‍കാനെങ്കിലും അദ്ദേഹത്തിനു ജാമ്യം അനുവദിക്കണം എന്നും തമ്പാന്‍ ആവശ്യപ്പെട്ടു.

മഅ്ദനിയുടെ ജാമ്യാപേക്ഷ എതിര്‍ത്ത കര്‍ണാടക സര്‍ക്കാറിന്റെ നടപടി അവിശ്വസനിയവും അപ്രതീക്ഷിതവുമാണെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ വ്യക്തമാക്കി. മഅ്ദനിയുടെ ആരോഗ്യനിലയെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതിയെ മഅ്ദനി സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു കേസുകളുള്‍പെടെ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി 56 കേസുകളില്‍ പ്രതിയായ മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തീവ്രവാദികളുമായി മഅ്ദനിക്ക് ബന്ധമുണ്ടെന്നും മറ്റുമാണ് വ്യാഴാഴ്ച കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ജാമ്യാപേക്ഷ 31ന് വീണ്ടും പരിഗണിക്കും.

Also read:
ജനനേന്ദ്രിയം മുറിച്ചു മാറ്റിയ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി; ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ

Keywords: Abdul-Nasar-Madani, Thiruvananthapuram, E.T Muhammed Basheer, Congress, Muslim-League, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment