കൊച്ചി: ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരായ ലൈംഗികാരോപണ കേസിനു പിന്നില്‍ രാഷ്ട്രീയ പ്രേരിതമില്ലെന്നു പരാതിക്കാരിയായ യുവതി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കു പിന്നില്‍ രാഷ്ട്രീയ നേതൃത്വമില്ലെന്നും രാഷ്ട്രീയക്കാരുടെ സഹായം തേടേണ്ട സാഹചര്യം നിലവിലില്ലെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാണു തനിക്കെതിരായ ആരോപണമെന്ന ജോസ് തെറ്റയിലിന്റെ വാദം അടിസ്ഥാന രഹിതമാണ്. കേസിന് രാഷ്ട്രീയ നിറം നല്‍കി അട്ടിമറിക്കാന്‍ ശ്രമിച്ചത് തെറ്റയിലാണെന്നും കേസില്‍ ഇതുവരെ തെറ്റയിലിനെ ചോദ്യം ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടി. തെറ്റയിലിനും മകനുമെതിരെ മാനഭംഗക്കുറ്റം ചുമത്താന്‍ പര്യാപ്തമായ തെളിവുകള്‍ തന്റെ പക്കലുണ്ട്.
അഭിഭാഷകനല്ല പരാതി തയാറാക്കിയതെന്നും സത്യവാങ്മൂലത്തില്‍
പറയുന്നു. പരാതിയില്‍ പറയുന്ന ബലാത്സംഗക്കുറ്റം നിലനില്‍ക്കുന്നതാണ്. തന്റെ സമ്മതം കൂടാതെയാണ് കൃത്യം നടന്നത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കുന്ന കേസുകളുടെ ഒപ്പം പരിഗണിക്കാവുന്ന കേസാണ് ഇതെന്നും പരാതിക്കാരി സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Keywords: Jose Thettayil,Complaint, Woman., High Court of Kerala, Politics, Rape, Son, Advocate, Kochi, Kerala,National News, Inter National News, Gulf News, World News, Business News, Educational News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.