ഉത്തര്‍പ്രദേശില്‍ ബി.എസ്.പി. നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
Jul 19, 2013, 17:05 IST
അസംഗര്‍: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവും മുന്‍ എം.എല്‍.എയുമായ സര്‍വേശ് സിംഗ് സീപു അജ്ഞാതരുടെ വേടിയേറ്റ് മരിച്ചു. മൂന്ന് ബൈക്കുകളിലായെത്തിയ അജ്ഞാതര്‍ സര്‍വേശിന്റെ അസംഗറിലെ വീട്ടിലെത്തി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ സര്‍വേശിന്റെ രണ്ട് സഹായികളും കൊല്ലപ്പെട്ടിട്ടുണ്ട്.
വെടിവെച്ചവരെ കണ്ടെത്താനായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണംആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വെടിവെച്ച അജ്ഞാത സംഘത്തിനു നേരെ സര്‍വേശിന്റെ സഹായികളും വെടിയുതിര്‍ത്തിരുന്നതായി യുപി പോലീസ് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. മുന്‍വൈരാഗ്യമാകാം സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.
ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് അസംഗറില്‍ സര്‍വേശ് അനുകൂലികള്‍ തെരുവിലിറങ്ങുകയും പ്രദേശത്തെ നിരവധി കടകളും വാഹനങ്ങളും തല്ലിതകര്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
വെടിവെച്ചവരെ കണ്ടെത്താനായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണംആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വെടിവെച്ച അജ്ഞാത സംഘത്തിനു നേരെ സര്‍വേശിന്റെ സഹായികളും വെടിയുതിര്‍ത്തിരുന്നതായി യുപി പോലീസ് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. മുന്‍വൈരാഗ്യമാകാം സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.

Keywords: Asanger, Uttar pradesh, BSP leader,Vehicles, National,Murder, Gun attack, Police, House, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.