ഭക്ഷ്യവിഷബാധ വ്യാപിക്കുന്നു: തമിഴ്‌നാട്ടില്‍ 115 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍
Jul 18, 2013, 19:59 IST
നെയ്‌വേലി: ബീഹാറില്‍ ഭക്ഷ്യവിഷബാധയുണ്ടായി 22 കുട്ടികള്‍ മരിച്ചതിനു തൊട്ടുപിന്നാലെ ബീഹാറിലെ മറ്റൊരു സ്‌കൂളിലും, തമിഴ്‌നാട്ടിലെ നെയ്‌വേലിയിലും വിഷബാധയുണ്ടായി. നെയ്‌വേലിയില്‍ ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്ന് അവശനിലയിലായ 115 പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരുടേയും നില ഗുരുതരമല്ല.
ബീഹാറില്‍ ഉച്ചഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് 22 കുട്ടികള്‍ മരിക്കാനിടയായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നില്‍ കീടനാശിനിയുടെ സാന്നിധ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. ബീഹാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കീടനാശിനി കലര്‍ത്തിയതാവാമെന്ന് സംശയമുണ്ട്. മരിച്ച കുട്ടികളുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്നത് കീടനാശിനി ഉള്ളില്‍ ചെന്നിരുന്നതുകൊണ്ടാണെന്ന് സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോഴും കീടനാശിനിയുടെ സാധിധ്യം കണ്ടെത്തിയിരുന്നു.
ചോറും സോയാബീനുമായിരുന്നു കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയത്. വെള്ളിയാഴ്ചയോടെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവരുമെന്നും ഇതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. ഈ സംഭവത്തിനു പിന്നാലെ മറ്റൊരു സ്‌കൂളിലും ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. ബിഹാറിലെ തന്നെ മധുബനി സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലാണ് വിഷബാധയുണ്ടായത്. ഇതേത്തുടര്‍ന്ന് 50ഓളം കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.
ബിസ്ഫിയിലുള്ള നവ്‌തോലിയ മിഡില്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായത്. ഏഴുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 25 കുട്ടികള്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു പാറ്റ്‌ന മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി ഭക്ഷ്യവിഷബാധയുണ്ടാകുന്നത് രക്ഷിതാക്കളില്‍ ആശങ്കയുളവാക്കുന്നുണ്ട്.
Keywords: Students die, Eating mid-day meal, Bihar, Tamilnadu, Neyveli, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ബീഹാറില്‍ ഉച്ചഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് 22 കുട്ടികള്‍ മരിക്കാനിടയായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നില്‍ കീടനാശിനിയുടെ സാന്നിധ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. ബീഹാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കീടനാശിനി കലര്‍ത്തിയതാവാമെന്ന് സംശയമുണ്ട്. മരിച്ച കുട്ടികളുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്നത് കീടനാശിനി ഉള്ളില്‍ ചെന്നിരുന്നതുകൊണ്ടാണെന്ന് സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോഴും കീടനാശിനിയുടെ സാധിധ്യം കണ്ടെത്തിയിരുന്നു.
![]() |
തമിഴ്‌നാട്ടിലെ നെയ്‌വേലിയില്‍ ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ |
ബിസ്ഫിയിലുള്ള നവ്‌തോലിയ മിഡില്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായത്. ഏഴുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 25 കുട്ടികള്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു പാറ്റ്‌ന മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി ഭക്ഷ്യവിഷബാധയുണ്ടാകുന്നത് രക്ഷിതാക്കളില്‍ ആശങ്കയുളവാക്കുന്നുണ്ട്.
Keywords: Students die, Eating mid-day meal, Bihar, Tamilnadu, Neyveli, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.