മഅ്ദനിയുടെ മോചനത്തിന് കേരള ഗവ. പ്രതിനിധി സംഘം കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തണം: പി.ഡി.പി
Jun 8, 2013, 14:12 IST
കാസര്‍കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജയില്‍ മോചനം യാഥാര്‍ത്ഥ്യമാക്കുവാന്‍ കേരള ഗവണ്‍മെന്റ്തല പ്രതിനിധി സംഘം അടിയന്തിരമായി കര്‍ണാടക ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തുവാന്‍ തയാറാകണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, നിസാര്‍ മേത്തര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൂന്നുവര്‍ഷമായി ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണുള്ളത്. ഈ അവസ്ഥയിലും അദ്ദേഹത്തിന്റെ മോചനം അട്ടിമറിക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനമടക്കം 40 ഓളം കേസുകളില്‍ മഅ്ദനിയെ പ്രതിയായി ചേര്‍ത്തിട്ടുണ്ട്. കോടതി നിരപരാധിയാണെന്ന് പറഞ്ഞിട്ടും ചെയ്യാത്ത തെറ്റിന് അദ്ദേഹം വീണ്ടും ശിക്ഷ അനുഭവിക്കുകയാണെന്നും മഅ്ദനിക്ക് മോചനം സാധ്യമാക്കണമെന്നും പി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ മാരകമായ പകര്‍ച്ച വ്യാധികളാല്‍ മരണനിരക്ക് ദിവസേന ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള മുഴുവന്‍ ഹോസ്പിറ്റലുകളിലും പനിബാധിതരായ രോഗികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണം.
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പുവരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പലിശരഹിതവായ്പയില്‍ സ്വയംതൊഴില്‍ പദ്ധതിയടക്കമുള്ള സമഗ്ര പാക്കേജുകള്‍ക്ക് രൂപംനല്‍കുവാന്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപടി സ്വീകരിക്കണം.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസിന്റെ മുഖ്യഘടകങ്ങളിലൊന്നായി നിലകൊള്ളുന്ന പ്രവാസികള്‍ സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അവരെ ക്രിമിനലുകളായി മുദ്രകുത്തുന്ന സമീപനം ഒഴിവാക്കുന്നതിനും അവരെ സുരക്ഷിതമായി സ്വദേശത്തെത്തിച്ച് മാന്യമായി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കേരളത്തില്‍ ഒരു പ്രത്യേക വകുപ്പിന് രൂപംനല്‍കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി ജില്ലാ ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ മുഹമ്മദ് ബെള്ളൂര്‍, കണ്‍വീനര്‍ സലീം പടന്ന, ബഷീര്‍ കുഞ്ചത്തൂര്‍, യൂനൂസ് തളങ്കര, കെ.പി.മുഹമ്മദ്, ഇബ്രാഹിം ഹൊസങ്കടി, മൊയ്തീന്‍ ബാവ തങ്ങള്‍, അസീസ് മുഗു എന്നിവരും സംബന്ധിച്ചു.
Related News:
PDP പുറത്താക്കിയ അജിത്തിനെയും സുബൈറിനെയും INL ലെടുത്തത് പാപ്പരത്തം: സാബു കൊട്ടാരക്കര

Keywords: Kasaragod, Karnataka, Abdul Nasar Madani, Jail, Press meet, PDP, Press Conference, Kerala, World News, Inter National News, National News, Health News, Sports News, Gold News, Educational News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.