Follow KVARTHA on Google news Follow Us!
ad

എന്‍.ഡി.എ. മുന്നണി തകര്‍ച - മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായി എല്‍.കെ. അദ്വാനിക്ക് പകരം ഗുജറാത്ത് NDS, Cartoon, Mujeeb Patla, BJP, Narendra Modi, JD (U), Kerala News, International News
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നായകസ്ഥാനത്തേക്ക് എല്‍.കെ. അദ്വാനിക്ക് പകരം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാണിച്ചതും അതില്‍ പ്രതിഷേധിച്ച് എല്‍.കെ. അദ്വാനി പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെച്ചതും പിന്നീട് അത് പിന്‍വലിച്ചതും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളും വ്യക്തമാക്കി മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍. ഒടുവില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാതള്‍ യു മുന്നണി വിട്ടതോടെ എന്‍.ഡി.എ. തകരുകയായിരുന്നു.

ഇതോടെ തകര്‍ന്നിരിക്കുന്നത് മോഡിയുടെ പ്രധാന മന്ത്രി സ്വപ്‌നങ്ങളാണ്. ബി.ജെ.പിയിലും ആര്‍.എസ്.എസിലും മുന്നണിയില്‍ തന്നെയും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഏകീകൃതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്തതും എന്‍.ഡി.എയെ ആശയക്കുഴപ്പത്തിലാക്കുന്നു. പാര്‍ട്ടി പദവികള്‍ രാജിവെച്ചുകൊണ്ടുള്ള അദ്വാനിയുടെ തീരുമാനം പിന്‍വലിച്ചുവെങ്കിലും ബി.ജെ.പി.യില്‍ രൂപപ്പെട്ട അനൈക്യം ഇപ്പോഴും നീങ്ങിയിട്ടില്ല. ഇതോടെ ഇളകിയത് യു.പി.എ.യ്‌ക്കെതിരായ എന്‍.ഡി.എ.യുടെ അടിത്തറയാണ്.
NDS, Cartoon, Mujeeb Patla, BJP, Narendra Modi, JD (U), Kerala News, International News
SUMMARY: Recent developments in BJP, and resulted Narendra Modi's drifting to prime chair, leaving Advani disappointed. Under new leadership in BJP, turmoil on NDA allies' stand. JD (U) distancing themselves; many more news to follow.
A cartoon by Mujeeb Patla on the NDA coalition developments.
Visual concludes by a Narendra Modi standing with no base of entire coalition support.

Keywords: NDS, Cartoon, Mujeeb Patla, BJP, Narendra Modi, JD (U), Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment