ജോലി തേടിയെത്തിയ കാസര്‍കോട്ടെ പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചു; 9 പേര്‍ അറസ്റ്റില്‍

 


തിരുവനന്തപുരം: ജോലി തേടി തിരുവനന്തപുരത്തെത്തിയ കാസര്‍കോട്ടെ പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പോലീസ് അറസ്റ്റുചെയ്തു. കാസര്‍കോട്ടെ 24 കാരിയാണ് ലൈംഗിക ചൂഷണത്തിനിരയായത്. അറസ്റ്റുചെയ്തവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ആരോപണ വിധേയരായവരുടെ പേരുവിവരങ്ങള്‍ കൃത്യമായി ലഭിക്കാത്തതുകൊണ്ടാണ് അറസ്റ്റുവിവരം വെളിപ്പെടുത്താത്തത്.

സംഭവത്തെ കുറിച്ച് പോലീസ് വെളിപ്പടുത്തുന്നത് ഇങ്ങനെ: രണ്ടുമാസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് നിന്നും ജോലിതേടിയെത്തിയതാണ് പെണ്‍കുട്ടി. റെയില്‍വേ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി അവിടെ പാര്‍ക്കുചെയ്തിരുന്ന റിക്ഷാ ഡ്രൈവറോട് താന്‍ ജോലി തേടിവന്നതാണെന്നും തനിക്ക് ഇവിടെ പരിചയക്കാരോ ബന്ധുക്കളോ ഇല്ലെന്നും അറിയിച്ചു. തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയെയും കയറ്റി അയാളുടെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ജോലി തേടിയെത്തിയ കാസര്‍കോട്ടെ പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചു; 9 പേര്‍ അറസ്റ്റില്‍ഡ്രൈവര്‍ പിന്നീട് പെണ്‍കുട്ടിയെ തന്റെ കൂട്ടുകാരനു കൂടി കാഴ്ചവെച്ചു. ഇവര്‍ രണ്ടുപേരും ചേര്‍ന്നു പെണ്‍കുട്ടിയെ ആന്റി എന്നു വിളിക്കുന്ന ഒരു യുവതിക്ക് കൈമാറി. ഇവര്‍ പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ക്ക് കാഴ്ചവെച്ചു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. കോളജ് വിദ്യാര്‍ത്ഥികളായ  ഏഴുപേരും പെണ്‍കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്തിരുന്നു. അവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍
കൊണ്ടുവന്നതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ആശുപത്രി പരിശോധനയില്‍ പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന്
വിധേയമായതായി കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍അറിവായിട്ടില്ല.

Also Read:


കാസര്‍കോട് കടപ്പുറത്ത് 2 കിലോമീറ്റര്‍ കര കടലെടുത്തു; 35 വീടുകള്‍ ഭീഷണിയില്‍

Keywords:  Kasaragod, Thiruvananthapuram, Girl, Gang Rape, Arrest, Media, Railway, Hospital, Police, Kerala,  National, National News, Inter National News, World News, Sports News,Gold News, Educational News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia