കാറുകള്‍ കൂട്ടിമുട്ടി യുവതിയും ഡ്രൈവറും മരിച്ചു; ഭര്‍ത്താവിനും സഹോദരനും ഗുരുതരം
May 13, 2013, 10:53 IST
ചിറ്റാരിക്കല്‍: കണ്ണൂര്‍ കീച്ചേരിയില്‍ കാറുകള്‍ കൂട്ടിമുട്ടി യുവതിയും കാറോടിച്ചയാളും മരിച്ചു. കാറില്‍ കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനും സഹോദരനും ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.45 മണിയോടെയാണ് അപകടമുണ്ടായത്.
മിലിട്ടറി ഉദ്യോഗസ്ഥന്‍ ചിറ്റാരിക്കല്‍ മണ്ഡപത്തെ ഡിഗോയുടെ ഭാര്യ ലിറ്റി (27), ഡ്രൈവര്‍ ചിറ്റാരിക്കല്‍ വാണിശേരി വീട്ടില്‍ ജോസ് (വര്‍ക്കി-54) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡിജോ വര്‍ഗീസി (32) നെയും സഹോദരനും ദീപിക പത്രം കാസര്‍കോട് ലേഖകനുമായ ഡിറ്റി വര്‍ഗീസി (38) നെയും കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജിദ്ദയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ലിസി. പ്രസവത്തിനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ വന്ന ലിസി പ്രസവത്തിന് ശേഷം ഗള്‍ഫിലേക്ക് തിരിച്ച് പോകാന്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ എതിര്‍ ഭാഗത്തു നിന്നും വന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലിസിയും വര്‍ക്കിയും ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ലിസിയുടെ കുഞ്ഞിനെ കൂടെ കൂട്ടിയിരുന്നില്ല.
Keywords: Accident, Car, Kannur, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
![]() |
ജോസ് |
![]() |
ലിറ്റി |

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.