ഉയരക്കുറവുകാരണം റിമയുടെ കാമുകന് ടെന്‍ഷന്‍ പിടിച്ചു

 


ADVERTISEMENT

ഉയരക്കുറവ് മൂലം റിമയുടെ കാമുകന് ടെന്‍ഷന്‍ പിടിച്ചു. റിമ കല്ലിങ്കലിനെക്കാള്‍ കാമുകന് ഉയരം കുറവാണെന്നതാണ് ടെഷന് കാരണം. റിമ അഭിനയിക്കുന്ന പുതിയ ചിത്രത്തിലാണ് കാമുകന് ഉയരക്കുറവുള്ളത്.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സക്കറിയയുടെ ഗര്‍ഭിണികളില്‍ അഭിനയിക്കുന്നത് നടന്‍ അജു വര്‍ഗീസ് ആണ്. അജ്മല്‍ എന്ന കഥാപാത്രമായാണ് അജു അവതരിപ്പിക്കുന്നത്. ഫാത്വിമയായി വേഷമിടുന്നത് റിമയാണ്. അജു കുറെ കാലമായി പ്രണയിക്കുന്നു. എന്നാല്‍ തന്റെ ഉയരക്കുറവ് കാരണം അജ്മല്‍ അത്ര സന്തോഷവാനല്ല. ഫാത്വിമ ഉയരക്കുറവുകാരണം പ്രണയത്തില്‍ നിന്ന് പിന്മാറുമോ എന്നതാണ് അജ്മലിന്റെ ഭയം. ഫാത്വിമ ആയാണ് റിമ ചിത്രത്തില്‍ അഭിനയിക്കുന്നത്.

അഞ്ച് ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത് റിമയാണ്. സനുഷ, സാന്ദ്ര തോമസ്, ലക്ഷ്മി, മീന എന്നിവരാണ് ഗര്‍ഭിണികളുടെ സക്കറിയ എന്ന ഗൈനക്കോളജിസ്റ്റിനടുത്ത് ചികിത്സയ്‌ക്കെത്തുന്നത്. സക്കറിയയായി അഭിനയിക്കുന്നത് ലാല്‍ ആണ്.

ഉയരക്കുറവുകാരണം റിമയുടെ കാമുകന് ടെന്‍ഷന്‍ പിടിച്ചുപല പ്രായത്തിലുള്ള ഗര്‍ഭിണികളും അവരുടെ ജീവിതവുമാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്ക്കരിക്കുന്നത്. പതിനാറു വയസുള്ള ഗര്‍ഭിണിയായി സനുഷയെത്തുന്നു. അവിഹിതമായി ഗര്‍ഭം ധരിച്ചെങ്കിലും അബോര്‍ട്ട് ചെയ്യാന്‍ തയ്യാറാവാത്ത പെണ്‍കുട്ടിയാണ് സനുഷയുടെ കഥാപാത്രം.

കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം മീന മലയാളത്തിലേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.

Keywords:  Entertainment, Film, Rima Kallingal, Lover, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia