റിയാലിറ്റി ഷോയും എസ്.എം.എസും: എം.ജി. ശ്രീകുമാര്‍ പറഞ്ഞതില്‍ യാഥാര്‍ത്യമുണ്ടോ?
May 30, 2013, 07:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുഞ്ഞികണ്ണന്‍ മുട്ടത്ത്
റിയാലിറ്റി ഷോകളും അതിന്റെ ഭാഗമായി വിജയികളെ നിശ്ചയിക്കാന്‍ നടത്തുന്ന എസ്.എം.എസ്. വോട്ടിംഗും ശുദ്ധതട്ടിപ്പാണെന്ന് വിധികര്‍ത്താക്കളിലൊരാളായ ചലചിത്ര പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ തുറന്നുപറഞ്ഞതില്‍ യാഥാര്‍ത്യമുണ്ടോ? റിയാലിറ്റി ഷോയില്‍ അര്‍ഹതയുള്ളവരല്ല വിജയികളാകുന്നതെന്ന് അദ്ദേഹം കഴിഞ്ഞദിവസം ഒരു ചാനല്‍ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായിരുന്ന ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലെ പ്രധാന വിധികര്‍ത്താവായിരുന്നു എം.ജി. ശ്രീകുമാര്‍. എം.ജി. ശ്രീകുമാറിന്റെ ഈ വെളിപ്പെടുത്തലോടെ ചാനലുകളുടെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. റിയാലിറ്റി ഷോയില്‍ അര്‍ഹതയില്ലാത്തവരെ വിജയിപ്പിക്കുന്നുവെന്ന് മാത്രമല്ല വിധികര്‍ത്താക്കളെ വെറും കൂലിക്കാരായാണ് കാണുന്നതെന്നും എം.ജി. ശ്രീകുമാര്‍ തുറന്നടിച്ചിരുന്നു.
ചാനല്‍ ഷോയോടനുബന്ധിച്ച് നടക്കുന്ന എസ്.എം.എസ്. ശുദ്ധ തട്ടിപ്പാണെന്നും ഇതുവഴി ചാനലുകള്‍ കോടികള്‍ സമ്പാദിക്കുന്നുണ്ടെന്നും നേരത്തെ തന്നെ പലകോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നതാണ്. എസ്.എം.എസിന്റെ പേര് പറഞ്ഞ് മികച്ച പ്രതിഭകളെ പുറത്താക്കുകയും ചാനലിന് ആവശ്യമുള്ളവരെ പരിപാടിയില്‍ നിലനിര്‍ത്തുകയുമാണ് ചെയ്യുന്നത്. എസ്.എം.എസ്സുകളുടെ കണക്കില്‍ വന്‍ തുകയാണ് മൊബൈലില്‍ നിന്നും ചൊര്‍ന്നുപോകുന്നതെന്ന യാഥാര്‍ത്യം പലരും മറന്നുപോകുന്നു. എ.എസ്.എം.എസില്‍ നിന്നും മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു വിഹിതം ചാനലുകള്‍ക്ക് കൃത്യമായി ലഭിക്കുകയും ചെയ്യുന്നു.
പരിപാടിയുടെ റേറ്റിംഗ് കൂട്ടാന്‍ റിയാലിറ്റി ഷോയില്‍ പലപൊടിക്കൈകളും പയറ്റുന്നു. പാട്ടുകാരുടെ ശാരീരിക മാനസിക വൈകല്യം മുതലാക്കുകയും ചെയ്യുന്നു. സ്റ്റുഡിയോയ്ക്ക് പുറത്ത് ഏതെങ്കിലും അഗതിമന്ദിരത്തിലും ശിശുമന്ദിരത്തിലും ഷോ നടത്തി അതുവഴി തങ്ങളെന്തോ വലിയ ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്നുണ്ടെന്ന തോന്നല്‍ പൊതുസമൂഹത്തിലും പ്രേക്ഷകരിലും ഉണ്ടാക്കുകയും ചെയ്യുന്നു. തട്ടിപ്പ് പലര്‍ക്കും ബോധ്യപ്പെട്ടതും റേറ്റിംഗ് കുറഞ്ഞതും മൂലം റിയാലിറ്റി ഷോ പരിപാടികളില്‍ പലതും സീസണ്‍ അവസാനിപ്പിച്ച് പെട്ടിമടക്കിയിട്ടുണ്ട്.
പ്രതിഭകളെ കളിയാക്കുന്ന രീതിയിലുള്ള കമന്റുകള്‍ വിധികര്‍ത്താകള്‍ പറഞ്ഞതുമൂലമുണ്ടായ ദുരന്തങ്ങളും ചിലപ്രതിഭകളുടെ കാര്യത്തിലെങ്കിലും കണ്ടിട്ടുണ്ട്. ഷോയില്‍ പങ്കെടുത്ത കുട്ടികളില്‍ വിഷാദരോഗവും കണ്ടുവരുന്നു. തങ്ങളുടെ മക്കളെ പ്രശസ്തിക്കുവേണ്ടി വഴക്കുപറഞ്ഞും മാനസീകമായി തളര്‍ത്തിയും തല്ലിപ്പഴുപ്പിച്ചുമെടുക്കുന്ന മാതാപിതാക്കളും കുറവല്ല. റിയാലിറ്റി ഷോയില്‍ പ്രതിഭകളായ പലരെയും പിന്നീട് ഈരംഗത്ത് കാണാത്തതിന് പ്രധാന കാരണവും ഇതൊക്കെതന്നെയാണ്.
കോടികളുടെ സമ്മാനങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ മത്സരിക്കുന്നത് പ്രതിഭകളല്ല. അവരുടെ രക്ഷിതാക്കളും കുടുംബക്കാരും ബന്ധുജനങ്ങളുമാണ്. മക്കളുടെ പ്രശസ്തിയില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടാമെന്നാണ് പലരുടേയും വിചാരം. ഇത്തരം റിയാലിറ്റി ഷോകളില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ ഉണ്ടാക്കാന്‍ നിലവില്‍ സംവിധാനമൊന്നുമില്ല. ഓഡിയേഷന്‍ നടത്തിയാണ് റിയാലിറ്റി ഷോയില്‍ പ്രതിഭകളെ എടുക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും ശുപാര്‍ശയുടെയും മറ്റും അടിസ്ഥാനത്തിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രതിഭകളെ തെരഞ്ഞെടുക്കുന്നതെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല.
ഓഡിയേഷന്‍ നടക്കുന്ന ഹോട്ടലുകള്‍ക്ക് മുന്നില്‍ കാത്തുകെട്ടിക്കിടന്ന് വെറുതെ സമയം മെനക്കെടുത്തുന്നവരാണ് ഇവരില്‍ കൂടുതലും. പരസ്യ വരുമാനം അടിസ്ഥാനമാക്കിയാണ് പല ഷോകളുടെയും നിലനില്‍പ്പ്. അതുകൊണ്ട്തന്നെ പരസ്യ കമ്പനിക്കാരെ തൃപ്ത്തിപ്പെടുത്താനും ചാനുലകള്‍ക്കുമേല്‍ സമ്മര്‍ദം ഉണ്ടാകാറുണ്ട്. വിധികര്‍ത്താക്കളുടെ ഇടയില്‍ തന്നെ പലപ്പോഴും വ്യത്യസ്ത കാരണങ്ങളാല്‍ പലരീതിയിലുള്ള വിലയിരുത്തലുകളാണ് ഉണ്ടാവുന്നത്. ഇത് പ്രതിഭകളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തുന്നത്.
റിയാലിറ്റി ഷോയില്‍ വിജയിക്കുന്നവര്‍ക്ക് നല്‍കുമെന്ന് പറയുന്ന കോടികളുടെ വില്ലകളും മറ്റു സമ്മാനങ്ങളും നല്‍കാതെയും നല്‍കുന്നവരാകട്ടെ യഥാസമയം നല്‍കാതെ കലാ പ്രതിഭകളെ വഞ്ചിക്കുന്നതായുള്ള ആക്ഷേപവും ശക്തമായ സാഹചര്യത്തിലാണ് എസ്.എം.എസിന്റെ പേരിലെങ്കിലും റിയാലിറ്റി ഷോകള്‍ തട്ടിപ്പാണെന്ന് എം.ജി. ശ്രീകുമാറിന്റെ തുറന്നുപറച്ചിലെന്നകാര്യവും ശ്രദ്ധേയമാണ്.

Keywords: Reality -show, Entertainment, M.G. Sreekumar, Interview, Kunhikannan Muttath, Prize, SMS, Channel, Judges, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.