Follow KVARTHA on Google news Follow Us!
ad

പര്‍ദയുടെ ചൂടും ചൂരിദാറിന്റെ തണുപ്പും

ഇന്ത്യാവിഷനില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ പര്‍ദ പ്രാകൃതമാണെന്ന രീതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. സോഷ്യല്‍ Kozhikode, IndiaVision-TV, Facebook, Kerala, Reporter, Fousiya Musthafa, Gulf, Pardha,
ദുബൈ: ഇന്ത്യാവിഷനില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ പര്‍ദ പ്രാകൃതമാണെന്ന രീതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇന്ത്യാവിഷനെതിരെ നിരവധി പോസ്റ്റുളാണ് പ്രചരിക്കുന്നത്. മലയാളികള്‍ കൂടുന്നിടത്തെല്ലാം പര്‍ദ വിവാദവും ചര്‍ചയാകുന്നുണ്ട്. ഇന്ത്യയെക്കാള്‍ ചുട്ടുപൊള്ളുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ സ്ത്രീകള്‍ മൊത്തം പര്‍ദ ഉപയോഗിക്കുന്നത് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൊടും വേനലിലും പ്രവാസികളുടെ ഭാര്യമാര്‍ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിതതരാവുന്നുവെന്ന ആരോപണമാണ് ഇന്ത്യാവിഷന്‍ റിപോര്‍ട്ടില്‍ ഉന്നയിച്ചത്.

മറ്റു വസ്ത്രങ്ങളെപോലെതന്നെ ശരീരം മറക്കാനുപയോഗിക്കുന്ന പര്‍ദയെ പ്രാകൃതമെന്ന് വിശേഷിപ്പിക്കുകയും പ്രവാസികളുടെ ഭാര്യമാരെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കുകയും ചെയ്ത ഇന്ത്യാവിഷന്‍ ബഹിഷ്‌ക്കരിക്കണമെന്നാഹ്വാനവും ചിലര്‍ നടത്തുന്നുണ്ട്. പ്രതിഷേധത്തിലും പ്രതികരണത്തിലും കവിഞ്ഞ് കാട്കയറുന്ന ഇമേജുകളും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും ധാരാളമുണ്ട്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇന്ത്യാവിഷനെതിരേയുള്ള രോഷപ്രകടനങ്ങളും ചര്‍ചകളും നടന്നുവരുന്നത്. ചാനല്‍ റേറ്റിംഗ് കൂട്ടാനാണ് ഇത്തരം ഹീനമായ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

തുണികൊണ്ട് നിര്‍മിച്ച പര്‍ദ ധരിക്കുമ്പോള്‍ ചൂട് താങ്ങാനാവുന്നില്ലെങ്കില്‍ അതേ തുണികൊണ്ട് നിര്‍മിച്ച ചൂരിദാറിനെങ്ങനെയാണ് തണുപ്പിക്കാനാവുന്നതെന്നും ചിലര്‍ ചോദിക്കുന്നു. അതിനിടെ ഒരു വാര്‍ത്തയുടേയോ പരാമര്‍ശത്തിന്റെയോ പേരില്‍ റിപോര്‍ട്ടറെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനേയും ചോദ്യംചെയ്യുന്നുണ്ട്. ആരോപണങ്ങള്‍ക്ക് മാന്യമായ രീതിയില്‍ മറുപടി പറയുന്നതിന് പകരം വ്യക്തിഹത്യ നടത്തുന്നതിലാണ് ചിലര്‍ സായൂജ്യമടയുന്നത്.
Thawakkul Karman, Kozhikode, IndiaVision-TV, Facebook, Kerala, Reporter, Fousiya Musthafa, Gulf, Pardha

പര്‍ദ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നാണ് ചുവടെ:
നിതാകാത്തുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന പ്രവാസികളുടെ തിരിച്ചു വരവിനെ കുറിച്ചായിരുന്നു ഇന്ത്യാവിഷന്‍ റിപോര്‍ട്ട്. പക്ഷെ പരിപാടി മുഴുവനും കണ്ടപ്പോള്‍ മനസ്സില്‍ വന്നത് പശുവിനെ കുറിച്ചു എഴുതാന്‍ പറഞ്ഞപ്പോള്‍ പശുവിനെ കെട്ടിയ തെങ്ങിനെ കുറിച്ചു എഴുതിയ കുട്ടിയെ ആണ്. പ്രവാസികള്‍ അനുഭവിക്കുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ അല്ല, മറിച്ചു വിദ്യാഭ്യാസപരമായി മുസ്ലിം സമുദായം വളരെ ഉയര്‍ന്നു വരുമ്പോഴും പര്‍ദ്ദ അവര്‍ ഉപേക്ഷിക്കാത്തതാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്‌നം. പര്‍ദ്ദ പ്രകൃതമാണെത്രെ!! പ്രാകൃതം എന്നൊക്കെ പറയുന്നതിന് മുന്‍പേ തങ്ങളുടെ ഗള്‍ഫ് ലേഖകരെയെങ്കിലും പര്‍ദ എന്താണെന്ന് വിളിച്ചു ചോദിക്കാമായിരുന്നു. അവര്‍ പറഞ്ഞു തരും ഈ 'പ്രാകൃത' വേഷവും ധരിച്ചു ലോകത്തിലെ ഏറ്റവും വലിയ വികസിത നഗരങ്ങളിലൊന്നായ ദുബൈയില്‍ അടക്കം മുസ്ലിം സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന മേഖലകള്‍. ഈ പര്‍ദ എന്ന് പറഞ്ഞാല്‍ വല്ല അന്യ ഗ്രഹത്തില്‍ നിന്നും ഇറക്കി കൊണ്ടുവരുന്ന ഒരു പ്രത്വേക വസ്ത്രമാണോ?, നമ്മുടെ നാട്ടിലെ കന്യാ സ്ത്രീകള്‍ ഉപയോഗിക്കുന്ന അതെ വസ്ത്രം, വീട്ടില്‍ എല്ലാ സ്ത്രീകളും ഉപയോഗിക്കുന്ന മാക്‌സി ഇല്ലേ, അത് തന്നെയല്ലേ പര്‍ദ? പക്ഷെ അതൊക്കെ പുരോഗമനപരവും പര്‍ദ മാത്രം പ്രകൃതവും ആകുന്നതെങ്ങനെ?

വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒന്നാണ്. ചുരിദാര്‍ ഇടുന്നവര്‍ക്ക് ചുരിദാര്‍. ബിക്കിനി ധരിക്കുന്നവര്‍ക്ക് അതാവാം. ജീന്‍സു ഇടുന്നവര്‍ക്ക് ജീന്‍സ്. പര്‍ദ ഇടുന്നവര്‍ക്ക് പര്‍ദ. ഇതൊക്കെ ഓരോരുത്തരുടെയും വിശ്വാസവും, കാഴ്ചപ്പാടുകളും അനുസരിച്ചിരിക്കും. മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം അവര്‍ തന്റെ ശരീരവും സൗന്ദര്യവും തന്റെ ഭര്‍ത്താവിന് മുന്നില്‍ മാത്രം പ്രദര്‍ശിപ്പിക്കാന്‍ ഉള്ളതാണെന്നും അന്യ പുരുഷന് കാഴ്ച വെക്കാനുള്ള കച്ചവട രൂപമല്ല തന്റെ ശരീരം എന്നും ഉറച്ചു വിശ്വസിക്കുന്നവരാണ്. അത് കൊണ്ട് തന്നെയാണ് അവര്‍ ശരീരം മുഴുവനും മറക്കുന്നത്. പര്‍ദ ധരിക്കണം എന്ന് ഇസ്ലാമില്‍ എവിടെയും പറയുന്നില്ല, പക്ഷെ ശരീരം മറക്കുന്നതിനെ കുറിച്ചു ഇസ്ലാം വ്യക്തമായി പറയുന്നുണ്ട്. അത് സാരി ഉടുത്തിട്ടയാലും, ചുരിദാര്‍ ഇട്ടിട്ടയാലും, പര്‍ദ്ദ ധരിച്ചിട്ടായാലും മുസ്ലിം സ്ത്രീ സമൂഹം തങ്ങളുടെ ശരീരത്തെ കഴുക കണ്ണുകള്‍ക്ക് മുന്നില്‍ നിന്നും സംരക്ഷിക്കാന്‍ സ്വയം തയ്യാറാകുന്നുണ്ട്. അതവരുടെ ഭൗതികപരമായ വളര്‍ചക്ക് എന്തെങ്കിലും തടസ്സം ഉണ്ടാക്കി എന്ന് ആര്‍ക്കും പറയാന്‍ സാധിക്കാത്ത വണ്ണം ഇന്ന് കേരളത്തിലെ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളജുകളിലടക്കം ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ ഈ പര്‍ദ ധരിച്ചു ഉയരങ്ങള്‍ കീഴടക്കുന്ന മുസ്ലിം പെണ്‍കുട്ടികളെ കാണാം. സമാധനത്തിനുള്ള നോബല്‍ സമ്മാനം നേടിയ യമന്‍ പോരാട്ടങ്ങളുടെ നേതാവ് തവക്കല്‍ കര്‍മാനോടു ഒരിക്കല്‍ ചോദിച്ചെത്രേ, ഇത്രയും ഉയര്‍ന്ന സ്ഥാനത്ത് എത്തിയിട്ടും താങ്കള്‍ എന്ത് കൊണ്ടാണ് പര്‍ദ ഉപേക്ഷികാത്തത് എന്ന്, അപ്പോള്‍ അവര്‍ പറഞ്ഞു,'മനുഷ്യന്റെ ആദിമ കാലഘട്ടത്തില്‍ അവന്‍ വിവസ്ത്രനായിരുന്നു. പിന്നീട് അവനില്‍ സാംസ്‌കാരികമായ ചിന്തകള്‍ ഉയര്‍ന്നു വന്നു. തുടര്‍ന്നാണ് അവന്‍ ശരീരം മറക്കാന്‍ തുടങ്ങിയത്. ശരീരം മറക്കുക എന്നത് സംസ്‌കാരത്തിന്റെ ലക്ഷണമാണ്. അതെ ശരീരം മറക്കുക എന്നത് സംസ്‌കാരത്തിന്റെ ലക്ഷണമാണ്, അത് കൊണ്ടാണ് മാറ് മറക്കാന്‍ വേണ്ടി കേരള മണ്ണില്‍ സമരം നടക്കേണ്ടി വന്നത്. ഒരു വ്യക്തി എന്ത് ധരിക്കണം, ധരിക്കണ്ട എന്നതു അവരവുടെ ഇഷ്ടമാണ്, അതിനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്ത് ഉണ്ട്. സ്ത്രീ ശരീരം കച്ചവടവത്കരിക്കപ്പെടുന്ന ഈ കാലത്ത് അതിനെതിരെയുള്ള പോരാട്ടമാണ് തങ്ങളുടെ ശരീരം അതിനു വിട്ടു കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണം. അതിനെ പരിഹസിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹസ്യരാവുകയാണ്.

Related News:
ഇന്ത്യാവിഷനിലെ പര്‍ദ പരാമര്‍ശം: ഫേസ്ബുക്കില്‍ പ്രതിഷേധം
Keywords: Kozhikode, IndiaVision-TV, Facebook, Kerala, Reporter, Fousiya Musthafa, Gulf, Pardha, Nitaqat, TV Program, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment