ADVERTISEMENT
മാഡ്രിഡ്: ബ്രസീലിയന്‍ ഫുട്ബോളിലെ പുത്തന്‍ താരമായ നെയ്മറെ സ്വന്തമാക്കാന്‍ ബാഴ്സലോണ രംഗത്ത്. ലയണല്‍ മെസ്സിക്കൊപ്പം മുന്നേറ്റനിരയില്‍ നെയ്മറെ അണിനിരത്താണ് ബാഴ്സയുടെ ശ്രമം. നിലവില്‍ ബ്രസീലിയന്‍ ക്ലബായ സാന്റോസിന്റെ താരമാണ് നെയ്മര്‍.
ജൂലൈ ഒന്നിന് സ്പാനിഷ് വമ്പന്മാരായ ബാര്‍സലോണയുമായി കരാര്‍ ഒപ്പുവെയ്ക്കാന്‍ നെയ്മര്‍ അംഗീകരിച്ചതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ ബ്രസീല്‍ ആതിഥേയത്വമരുളുന്ന കോണ്‍ഫഡറേഷന്‍സ് കപ്പിനു ശേഷം 21കാരന് നെയ്മര്‍ യൂറോപ്പിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നെയ്മര്‍ വരുന്നതിനെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നായിരുന്നു മെസ്സിയുടെ പ്രതികരണം. എന്നാല്‍ നെയ്മറുടെ വരവ് ബാഴ്സലോണയ്ക്ക് നേട്ടമായിരിക്കുമെന്ന് മെസ്സി പറഞ്ഞു.
നെയ്മര്‍ ബാഴ്സയുമായി കരാര്‍ ചെയ്യുന്നതായി അറിയില്ല. വ്യക്തിഗത മികവുള്ള ഉജ്ജ്വല താരമാണ് നെയ്മര്‍. ബാള്സലോണക്ക് അദ്ദേഹം നേട്ടമായിരിക്കുമെന്നതില്‍ സംശയമില്ല-മെസ്സി പ്രതികരിച്ചു. നെയ്മര്‍ യൂറോപ്പില്‍ കളിച്ചു കഴിവു തെളിയിക്കണമെന്ന് പെലെ, മാറഡോണ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.
Key Words: Brazilian striker, Neymar , Barcelona, Confederations Cup, Brazil, Santos, Barcelona star , Lionel Messi , Catalan club, TV channel, Qatar Alkass.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.