ജയസൂര്യക്ക് പേരില്ല

 


ADVERTISEMENT

സിനിമയില്‍ ഇതുപരീക്ഷണങ്ങളുടെ കാലമാണ്. ന്യൂജനറേഷന്‍െറ പേരിലുള്ള പരീക്ഷണങ്ങള്‍ ചിലതു ജനം സ്വീകരിക്കുമ്പോള്‍ മറ്റുചിലത് ബോക്സ് ഓഫീസില്‍ മൂക്കുകുത്തി വീഴും. പേരില്ലാത്ത നായകനുമായാണ് പുതിയ പരീക്ഷണം. പിന്നില്‍ മറ്റാരുമല്ല, ന്യൂ ജനറേഷന്‍ സിനിമയില്‍ മാറ്റി നിര്‍ത്താനാകാത്ത വ്യക്തിത്വമായ വി.കെ. പ്രകാശ് തന്നെ.

അരുണ്‍ലാല്‍ തിരക്കഥയെഴുതുന്ന ‘താങ്ക് യു’വിലാണ് ജയസൂര്യ പേരില്ലാതെ അഭിനയിക്കുക. സിനിമയില്‍ മുക്കാല്‍ ഭാഗത്തിലധികം സീനുകളിലും ജയസൂര്യ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ‘മൈന’ എന്ന തമിഴ്ചിത്രത്തിലെ പോലീസ് ഓഫീസറെ അവതരിപ്പിച്ച മലയാളി നടന്‍ സേതുവും ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. തമിഴ്സിനിമാട്ടോഗ്രാഫര്‍ അരവിന്ദ് കൃഷ്ണയാണ് ചിത്രത്തിന്‍െറ ക്യാമറ.

അതിനിടെ അവസാനം പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളിലെയും ജയസൂര്യയുടെ റോളുകള്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു. ഹോട്ടല്‍ കാലിഫോര്‍ണിയയിലെ അധോലോക രാജാവിന്‍െറ വേറിട്ടുള്ള വേഷവും മുംബൈ പോലീസിലെ എ.സി.പിയുടെ റോളും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.

ജയസൂര്യക്ക് പേരില്ല Summary: The new movie from Jayasuriya, 'Thankyou' will have him in a character which has no name. The different lead in this movie will appear in almost every scenes of the flik but will not be called by any particular name. Scripted by Arunlal and directed by V K Prakash, Jayasuriya and the director is very much impressed by the scripts of 'Thank You' which will be an emotional thriller. 'Maina' fame Sethu will also appear in an important role in this movie which is currently on the sets at the capital city.Tamil cinematographer ArvindKrishna will handle the camera of this movie.

Keyword: Jayasuriya, Thank you, Character which has no name, V K Prakash, 'Maina' fame Sethu
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia