ഒത്തുകളിക്ക് ശ്രീശാന്ത് 80 ലക്ഷം ആവശ്യപ്പെട്ടതായി വാതുവെപ്പു സംഘത്തിന്റെ വെളിപ്പെടുത്തല്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: ഐ.പി.എല്‍ മത്സരങ്ങളില്‍ ഒത്തു കളിക്കാന്‍ വാതുവെപ്പുകാരോട്  ശ്രീശാന്ത് കൂടുതല്‍ പണം ആവശ്യപ്പെട്ടതായി റിപോര്‍ട്ട്. ഐ.പി.എല്ലിന്റെ  ഓരോ മത്സരത്തിനും 80 ലക്ഷം രൂപ നല്‍കാനാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്.   മൊഹാലിയില്‍ പഞ്ചാബിനെതിരെ നടക്കാനിരുന്ന മത്സരത്തിനു മുമ്പാണ് ശ്രീശാന്ത് കൂടുതല്‍ പണം ചോദിച്ചത്. ജിജുവാണ് ശ്രീശാന്തിന് വേണ്ടി വാതുവയ്പ്പുകാരോട് സംസാരിച്ചത്. എന്നാല്‍ ശ്രീ ആവശ്യപ്പെട്ടത്രയും പണം  നല്‍കാനാകില്ലെന്ന് വാതുവയ്പുകാര്‍ വ്യക്തമാക്കി.

മൊഹാലിയിലെ മത്സരത്തില്‍ വാതുവെപ്പുകാര്‍ക്ക് നഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് ശ്രീശാന്തും വാതുവയ്പുകാരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും സംഘം വെളിപ്പെടുത്തിയിട്ടുണ്ട്. മത്സരത്തില്‍ ശ്രീശാന്തിന്റെ ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ ശ്രീശാന്ത് വിട്ടുകൊടുത്തത് 13 റണ്‍സ് മാത്രമാണ്. ഇതേത്തുടര്‍ന്ന് ശ്രീശാന്തിനുള്ള 30 ലക്ഷം രൂപ നല്‍കില്ലെന്ന് വാതുവയ്പുകാര്‍ അറിയിച്ചു.

തുടര്‍ന്ന് ശ്രീശാന്തും വാതുവയ്പുകാരും തമ്മില്‍ പണത്തിനെ ചൊല്ലി
ഒത്തുകളിക്ക് ശ്രീശാന്ത് 80 ലക്ഷം ആവശ്യപ്പെട്ടതായി വാതുവെപ്പു സംഘത്തിന്റെ വെളിപ്പെടുത്തല്‍
തര്‍ക്കമുണ്ടാവുകയും   ജിജുവും അമിത് സിങ്ങും ഇടപെട്ട് തര്‍ക്കം  അവസാനിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സംഘം ശ്രീശാന്തിനെ ഭീഷണിപ്പെടുത്തിയതായും വാതുവെപ്പുസംഘം പോലീസിനോട് വെളിപ്പെടുത്തി.

Keywords:  Sreeshath, IPL, Cricket, New Delhi, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia