റാങ്ക് ജേതാവ് ഗോകുലിന് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ MBBS നു ചേരാന്‍ ആഗ്രഹം

 


കാസര്‍കോട്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ചെമ്മനാട് കൊളമ്പക്കാലിലെ ഗോകുല്‍ ജി. നായര്‍ക്ക് ഡെല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എം.ബി.ബി.എസിന് ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹം. ഇതിന്റെ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഗോകുല്‍ ജി. നായര്‍ അപേക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞതവണ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ ഗോകുലിന് എന്‍ജിനീയറിംഗില്‍ 436-ാം റാങ്കും മെഡിക്കല്‍ എന്‍ഡ്രന്‍സില്‍ 2067-ാം റാങ്കുമാണ് ലഭിച്ചത്. നില കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തവണ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്. ഇതില്‍ ഒന്നാം റാങ്ക് നേടാനായതിന്റെ ആഹ്ലാദത്തിലാണ് ഗോകുല്‍. കോട്ടയം പാല ബ്രില്യന്‍സ് ഇന്‍സിറ്റിയൂട്ടിലാണ് ഗോകൂല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള കോച്ചിംഗ് നടത്തിവരുന്നത്.
റാങ്ക് ജേതാവ് ഗോകുലിന് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ MBBS നു ചേരാന്‍ ആഗ്രഹം

പഠനത്തിന് പുറമെ ക്വിസിലും ഉപന്യാസ രചനയിലും ഗോകുല്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. പരന്ന വായനയാണ് മറ്റൊരു വിനോദം. വീട്ടില്‍ നല്ല ലൈബ്രറിയുണ്ട്. മാത്തമാറ്റിക്‌സ് ബോര്‍ഡ് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരൂന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ്, മലയാളം ഉപന്യാസ രചനയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നല്ലൊരു ക്രിക്കറ്റ് ആരാധകന്‍ കൂടിയാണ് ഗോകുല്‍. എസ്.എസ്.എല്‍.സി. പരീക്ഷില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു.

ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സ്‌കൂളില്‍ ഗോകുലിന് മാത്രമാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്കില്‍ 1197 മാര്‍ക്ക് ലഭിച്ചിരുന്നു. ഇംഗ്ലീഷില്‍ രണ്ട് മാര്‍ക്കും ഫിസിക്‌സ് പ്രാക്ടിക്കലില്‍ ഒരുമാര്‍ക്കുമാണ് കുറഞ്ഞത്. തന്റെ വിജയത്തിനു പിന്നിലെ രഹസ്യം നിരന്തര പരിശ്രമവും പിതാവിന്റെയും വീട്ടുകാരുടെയും പിന്തുണയുമാണെന്ന് പാലയിലുള്ള ഗോകുല്‍ പറഞ്ഞു.

Related News:
കാസര്‍കോട്ട് ചരിത്രത്തിലാദ്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക്

മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്; ഗോകുലിന്റെ കാട്ടാമ്പള്ളി ഹൗസില്‍ ആഹ്ലാദം അലതല്ലി
Keywords:  Gokul G. Nair, Rank, Winner, Medical Entrance Exam, Chemnad, Anangoor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia