പുരോഗമന വാദിയുടെ വിവാഹത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കെന്തു കാര്യം?
Apr 3, 2013, 08:14 IST
ADVERTISEMENT
സന്നദ്ധ സംഘടനകള്‍ നിരവധിയുണ്ട് നമ്മുടെ നാട്ടില്‍. ഇവ പല പേരുകളില്‍ അറിയപ്പെടും. വളണ്ടറി ഓര്‍ഗനൈസേഷനെന്നും (വി.ഒ.), കമ്മ്യൂണിറ്റി ബേഡ്‌സ് ഓര്‍ഗനൈസേഷനെന്നും (സി.ബി.ഒ.) , സര്‍ക്കാരേതര സംഘടനകളെന്നും (എന്‍.ജി.ഒ), മറ്റും പേരെന്തായാലും പ്രവര്‍ത്തന ലക്ഷ്യം സാമൂഹ ഉന്നമനമാണ്.
ഗ്രാമതലങ്ങളില്‍ ഇടയ്ക്കിടയ്ക്ക് മുളച്ച് പൊന്തുകയും, അതേപോലെ അസ്തമിക്കുകയും ചെയ്യുന്ന ചെറു ചെറു സംഘങ്ങളുണ്ട്. അവ ആര്‍ട്‌സ് ക്ലബ്ബെന്നോ, സ്‌പോര്‍ട്‌സ് ക്ലബ്ബെന്നോ ഉളള പേരുകളില്‍ അറിയപ്പെടും. അവയുടെ പ്രവര്‍ത്തനം വാര്‍ഷികാഘോഷങ്ങളിലോ, ഓണാഘോഷങ്ങളിലോ മാത്രം ഒതുങ്ങി നില്‍ക്കും.
ചിലപ്പോള്‍ ആരോഗ്യ കേമ്പുകളോ, കാര്‍ഷിക കേമ്പുകളോ, ബോധവല്‍ക്കരണ ക്ലാസുകളോ സംഘടിപ്പിച്ചു എന്നും വരാം. അതാത് പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സ്രോതസ് പ്രാദേശികമായി സംഘാടകര്‍ കണ്ടെത്തും. സ്വന്തം സ്ഥലവും കെട്ടിടങ്ങളും മറ്റും ഉണ്ടാക്കിയെടുത്ത ക്ലബ്ബുകള്‍ സ്ഥായിയായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുമുണ്ട്. വളണ്ടറി ഓര്‍ഗനൈസേഷന്റെയും, കമ്മ്യൂണിറ്റി ബേഡ്‌സ് ഓര്‍ഗനൈസേഷന്റെയും സംഘാടകരും, പ്രവര്‍ത്തകരും തികച്ചും സേവനമാണ് ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ നിര്‍വചനം ഇങ്ങിനെ ആയിരിക്കും. ആരുടെയും നിര്‍ദേശത്തിനു കാത്തു നില്‍ക്കാതെ സ്വയം സമൂഹ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും അതിന് പ്രതിഫലം പറ്റാതിരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികളെയാണ് സന്നദ്ധ പ്രവര്‍ത്തനം എന്ന് പറയുന്നത്.
അത്തരം പ്രവര്‍ത്തനത്തിലേര്‍പെടുന്നവരെ സന്നദ്ധ പ്രവര്‍ത്തകരെന്നും പറയുന്നു. നോണ്‍ ഗവര്‍മെന്റല്‍ ഓര്‍ഗനൈസേഷനെന്നോ, സര്‍ക്കാരിതര സംഘടനകളെന്നോ വിളിക്കപ്പെടുന്ന എന്‍.ജി.ഒ കള്‍ കുറച്ചു കൂടി വിപുലമായ രീതിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകുന്നവരാണ്. വിദേശസഹായം കിട്ടുന്ന വമ്പന്‍ സംഘടനകളും, ചെറിയ ചെറിയ സര്‍ക്കാര്‍ പ്രോജക്ടുകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന ചെറു സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്. ജില്ലാ ഭരണ കൂടത്തിന്റെ വാര്‍ഷിക പദ്ധതിയേക്കാളും, ഫണ്ട് ചെലവിടുന്ന സംഘങ്ങളും എന്‍.ജി.ഒകളിലുണ്ട്. വിദേശ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് യഥേഷ്ടം ഫണ്ട് കണ്ടെത്തി ജനോപകാര പ്രദമായ പ്രവര്‍ത്തികളാണ് ഇത്തരം വമ്പന്‍ എന്‍.ജി.ഒകളും ചെയ്തു വരുന്നത്.
ഇത്തരം സംഘങ്ങള്‍ പലപ്പോഴും മതാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവയായിരിക്കും. അവര്‍ക്കാണ് ഫണ്ട് ലഭ്യമാവാന്‍ എളുപ്പം. അത്തരം സംഘങ്ങള്‍ തങ്ങളുടെ വിഭാഗത്തിന് മാത്രം സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കുന്ന രീതികളും നിലവിലുണ്ട്. അതുകൊണ്ടാണ് എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കണമെന്ന് ഇടതുപക്ഷ രാഷട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. സമൂഹത്തിന്റെ ഉന്നതിക്ക് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘങ്ങളെയും അടച്ചാക്ഷേപിക്കുന്നതും ശരിയല്ല. പൊതു സമൂഹത്തിന്റെ നന്മലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി എന്‍.ജി.ഒ കളുണ്ട്. അവരെ കണ്ണടച്ച് എതിര്‍ക്കുന്ന സ്ഥിതിക്ക് മാറ്റം വരണം. തങ്ങളുടെ മേല്‍നോട്ടത്തിലും, നിയന്ത്രണത്തിലും. മാത്രമെ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന് ചിന്തിക്കുന്ന ചില രാഷ്ട്രീയ കാഴ്ച പാടുകളും നല്ലതല്ല.
പ്രവര്‍ത്തിക്കുന്നത് ആരായാലും അത് പൊതുജനോപകാര പ്രദമായ പ്രവര്‍ത്തനമാണെങ്കില്‍ അഭിനന്ദിക്കുകതന്നെ വേണം. ഇതിനു പുറമേ അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. ലയണ്‍സ് ക്ലബ്ബുകള്‍, ജേസീസ് തുടങ്ങിയവ അതില്‍പെടും. സാമ്പത്തികമായി ഉന്നത ശ്രേണിയിലുളള വരാണ് ഇത്തരം ക്ലബ്ബുകളിലെ അംഗങ്ങളും സംഘാടകരും. ഇവര്‍ മറ്റുളളവരില്‍ നിന്ന് സംഭാവന സ്വീകരിച്ചോ, ആശ്രയിച്ചോ അല്ല തങ്ങളുടെ സേവന പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ആവശ്യത്തിനുളള ഫണ്ട് അംഗങ്ങള്‍ തന്നെ കണ്ടെത്തുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.
ഇതര സംഘങ്ങളെ അപേഷിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുളള ശേഷി ഈ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ചിട്ടയായ പ്രവര്‍ത്തന ശൈലിയും ഇവര്‍ക്ക് കൈമുതലായിട്ടുണ്ട്. സ്വയം ആസ്വദിക്കാനും, സന്തോഷിക്കാനും ഉളള വേദിയായിട്ടും അംഗങ്ങള്‍ സംഘടനയെ പ്രയോജനപ്പെടുത്തുന്നു. അതോടൊപ്പം ജനോപകാര പ്രവര്‍ത്തനങ്ങളിലും ഇവര്‍ മുന്‍നിരയിലുണ്ട്. എല്ലാ സംഘങ്ങളുടെയും മുഖ്യ അജണ്ട സാമൂഹ്യ പരിവര്‍ത്തനമാണ്. സമൂഹത്തില്‍ നടമാടുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കപെടാന്‍ കൂടി ബാധ്യസ്ഥരാണ് സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍.
ഒരു മാധ്യമ പ്രവര്‍ത്തകന് ഉണ്ടായ മനോവിഷമം ഞാനുമായി പങ്കുവെക്കുകയുണ്ടായി. അദ്ദേഹം ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്, ജാതി- മത-രാഷ്ട്രീയ ചിന്താഗതികള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാനുളള മനസിന്റെ ഉടമ കൂടിയാണ്. മുകളില്‍ സൂചിപ്പിച്ച തരത്തിലുളള ഒരു അന്തര്‍ദേശീയ സംഘടനയിലെ വ്യക്തിയുടെ വിവാഹം നടക്കുന്നു. വിവാഹ സ്ഥലം പ്രസിദ്ധമായ ഒരു ക്ഷേത്ര സന്നിധിയാണ്. ക്ഷണം സ്വീകരിച്ച് മാധ്യമ പ്രവര്‍ത്തക സുഹൃത്തും, അദ്ദേഹത്തിന്റെ പുരോഗമന ചിന്തഗതിയുളള ഭാര്യയും വിവാഹത്തില്‍ പങ്കെടുക്കുന്നു. അന്യമതത്തില്‍പെട്ട വ്യക്തിയാണ് എന്നറിഞ്ഞു കൊണ്ടു തന്നെയാവണം വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് കുഴപ്പമൊന്നുമില്ല, ശ്രീ കോവിലിനകത്തേക്ക് പ്രവേശിക്കേണ്ട എന്നേയുളളൂ എന്ന് കൂട്ടത്തിലുണ്ടായ ഒരു സുഹൃത്ത് അദ്ദേഹത്തെ ഉപദേശിച്ചു.
ആ ഉപദേശം സ്വീകരിച്ചാണ് ക്ഷേത്രാങ്കണത്തിലേക്ക് മാധ്യമ പ്രവര്‍ത്തകനും ഭാര്യയും പ്രവേശിച്ചത്. ഇത് കണ്ട അതേ സംഘടനയിലെ വേറൊരു വ്യക്തി അവിടേക്ക് ഓടി വരുന്നു. നിങ്ങള്‍ എന്താ ഇവിടെ? ഇവിടെ പ്രവേശിക്കുന്നത് ശരിയല്ല. പുറത്തു പോകണം മാധ്യമ പ്രവര്‍ത്തക സുഹൃത്തും ഭാര്യയും അന്ധാളിച്ചു നിന്നു. എന്തു ചെയ്യണം. ക്ഷണിച്ചു വന്നതാണ്. വിവാഹ കര്‍മം കാണണമെന്നാഗ്രഹമുണ്ട്. നോക്കണേ ഒരു സന്നദ്ധ- സാമൂഹ്യ പ്രവര്‍ത്തകന്റെ മനോനില. സമൂഹത്തെ ഉദ്ധരിക്കേണ്ട- മനുഷ്യനൊന്നാണെന്ന് പഠിപ്പിക്കേണ്ട- അതിനനുസരിച്ച് സമൂഹത്തെ ഉദ്ധരിക്കേണ്ട ഒരു വ്യക്തിയുടെ മനസിലിരിപ്പ് ഇതാണ്. ഈ നാണക്കേട് ആരോടും പറയാന്‍ പറ്റുമോ? പ്രശ്‌നം സമൂഹം ഏറ്റെടുക്കുമോ? ആശങ്കയിലായ മാധ്യമപ്രവര്‍ത്തക സുഹൃത്ത് മെല്ലെ അവിടെ നിന്ന് ഇറങ്ങി നടന്നു.
പുറമേ കാണിക്കുന്ന പുരോഗമന ചിന്താഗതിയൊന്നും തങ്ങളുടെ മനസിനകത്തേക്ക് കടത്തി വിടാത്ത ആളുകളും ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ നാണക്കേട് തോന്നുന്നു. ഈ കുറിപ്പുകാരന്‍ കേരളത്തിലെയും ഇന്ത്യയിലെയും മിക്ക ഹിന്ദു-ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രവേശിച്ചിട്ടുണ്ട്. ഉറച്ച മതവിശ്വസികളുടെ കൂടെത്തന്നെയാണ് കയറിയിട്ടുളളതും. എന്നെ അറിയുന്ന ചിലര്‍ തുറിച്ചു നോക്കിയിട്ടുണ്ട്. പക്ഷെ കൂടെ വന്നവര്‍ രാഷ്ട്രീയ- സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ പ്രമുഖരായിരുന്നു. അതു കൊണ്ടായിരിക്കാം പ്രശ്‌നങ്ങളില്ലാതെയിരുന്നതും.
സന്നദ്ധ സംഘടനകളും അതില്‍ പ്രവര്‍ത്തിക്കുന്ന സംഘാംഗങ്ങളും സമൂഹത്തില്‍ നടമാടുന്ന മ്ലേഛതകളെ ഉഛാടനം ചെയ്യാന്‍ പ്രാപ്തിയുളളവരാവണം. തെറ്റിനെ മുഖം നോക്കാതെ വിമര്‍ശിക്കാനും-നന്മ ആരുചെയ്താലും അംഗീകരിക്കാന്‍ മനസുളളവരുമാകണം. നീതി നിഷേധിക്കപ്പെടുന്നവന്റെ ഒപ്പം നില്‍ക്കാന്‍ കരുത്തു കാണിക്കണം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പിഴുതെറിയാന്‍ ത്രാണികാണിക്കുന്നവരാകണം. സര്‍വോപരി മനുഷ്യ സ്‌നേഹവും- സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുകയും, കെട്ട മനസുകളെ വെടിപ്പുളളതാക്കി മാറ്റി-മാതൃക കാണിക്കാനും തയ്യാറാവണം.
-കൂക്കാനം റഹ്മാന്‍
Keywords: Article, Kookkanam Rahman, Marriage, Journalist, Wife, Rotary club, Lion club, NGO, Hindu, Project, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.