Follow KVARTHA on Google news Follow Us!
ad

ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി പത്തനംതിട്ട തെരഞ്ഞെടുക്കപ്പെട്ടു

സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി പത്തനംതിട്ട തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരവാദിത്ത നിര്‍വഹണം, കാര്യക്ഷമത, Adaattu, Chottanikkara, Union, Ministry, Block, District, State, Kvartha,
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി പത്തനംതിട്ട തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരവാദിത്ത നിര്‍വഹണം, കാര്യക്ഷമത, സുതാര്യത എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പത്തനംതിട്ടയെ കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി തെരഞ്ഞെടുത്.

ഇതനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ പഞ്ചായത്ത് എംപവര്‍മെന്റ് ആന്‍ഡ് അക്കൗണ്ടബിലിറ്റി പദ്ധതി പ്രകാരം 40 ലക്ഷം രൂപ പ്രോത്സാഹനമായി പത്തനംതിട്ടയ്ക്ക് ലഭിക്കും. ഇടുക്കി, ചേര്‍പ്പ്, ലാളം എന്നിവ മികച്ച ബ്ലോക്ക് പഞ്ചായത്തുകളായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇടുക്കിക്ക് 20 ലക്ഷവും മറ്റ് രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം രൂപാ വീതവും പ്രോത്സാഹനത്തുകയായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും നല്ല ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകള്‍ പുലാമന്തോള്‍, അടാട്ട്, ചോറ്റാനിക്കര എന്നീ പഞ്ചായത്തുകള്‍ നേടി. ഓരോ പഞ്ചായത്തിനും ഒമ്പത് ലക്ഷം രൂപാ വീതം ലഭിക്കും.

Adaattu, Chottanikkara, Union, Ministry, Block, District, State,
Keywords: Adaattu, Chottanikkara, Union, Ministry, Block, District, State, Kvartha, Thiruvananthapuram, Pathanamthitta, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment