ചെന്നിത്തലയുടെ കേരള യാത്ര കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഉദ്ഘാടനവേദിയാകും
Apr 17, 2013, 13:16 IST
കാസര്‍കോട്: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരള യാത്ര കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനത്തിനുള്ള ഉദ്ഘാടന വേദിയാകും. ലോകസഭാ തെരഞ്ഞടുപ്പ് തീയതി അടുത്ത് തന്നെ പ്രഖ്യാപിക്കുമെന്ന കണക്കുക്കൂട്ടലിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ചെന്നിത്തല നയിക്കുന്ന യാത്ര ഏപ്രില്‍ 18 ന് ഹൊസങ്കടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
140 മണ്ഡലങ്ങളിലൂടെയും പര്യടനം നടത്തി യാത്ര മെയ് 18ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോഴേക്കും കേരളത്തില്‍ കോണ്‍ഗ്രസിന് നല്ലൊരു ഇളക്കം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കിയ വികസന പദ്ധതികളും കേന്ദ്രത്തില്‍ വീണ്ടും കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയും യാത്രയില്‍ വിശദീകരിക്കും.
ഡോ. പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചായിരിക്കും കാസര്‍കോട് ജില്ലയിലെ പര്യടന കേന്ദ്രങ്ങളില്‍ വിശദീകരിക്കുക. എന്‍ഡോസള്‍ഫാന്‍ പാക്കേജ്, കേന്ദ്ര സര്‍വകലാശാല, മഞ്ചേശ്വരം-വെള്ളരിക്കുണ്ട് താലൂക്കുകളുടെ രൂപീകരണം, കാണിയൂര്‍- കാഞ്ഞങ്ങാട് റെയില്‍പാത, ഷൊര്‍ണൂര്‍- മംഗലാപുരം റെയില്‍ വൈദ്യുതീകരണം തുടങ്ങിയ കാര്യങ്ങളും പര്യടന കേന്ദ്രങ്ങളില്‍ പരാമര്‍ശിക്കും. ഇതുപോലെ മറ്റ് ജില്ലകളിലും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വെളിവാക്കുന്ന കാര്യങ്ങള്‍ പ്രതിപാദിച്ചു കൊണ്ടായിരിക്കും യാത്രയുടെ പ്രയാണം.
നിര്‍ജീവമായിരിക്കുന്ന കോണ്‍ഗ്രസിന്റെ കീഴ് കമ്മിറ്റികളെ ഉണര്‍ത്താനും പ്രവര്‍ത്തനം സജ്ജമാക്കാനും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും യാത്രയിലൂടെ കഴിയുമെന്ന പ്രതീക്ഷയും സംഘാടകര്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച മാന്ദ്യം ഇത്തവണ സംഭവിക്കരുതെന്ന ബോധ്യവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഒരുമുഴം മുമ്പേ തന്നെ പ്രവര്‍ത്തന രംഗത്ത് ഇറങ്ങിയാല്‍ അതിന്റെ ഗുണം വോട്ടെണ്ണുമ്പോള്‍ ഉണ്ടാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. യാത്രയുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ കൊണ്ടു വരുന്നതിലൂടെ ദേശീയ പ്രധാന്യവും യാത്രയ്ക്ക് കൈവരും.
മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന്റെ രാജിയിലേക്ക് നയിച്ച സംഭവ വികാസങ്ങളും സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് ഏറ്റ മങ്ങലും യാത്രയിലൂടെ മാറിക്കിട്ടുമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ക്ക് ജനകീയ അംഗീകാരം നേടിയെടുക്കാമെന്നും യാത്രയിലൂടെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കരുതുന്നുണ്ട്.
Keywords: Ramesh Chennithala, Oommen Chandy, Inauguration, KPCC, DCC, Conference, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Kerala Yathra: inauguration of election propaganda
140 മണ്ഡലങ്ങളിലൂടെയും പര്യടനം നടത്തി യാത്ര മെയ് 18ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോഴേക്കും കേരളത്തില്‍ കോണ്‍ഗ്രസിന് നല്ലൊരു ഇളക്കം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കിയ വികസന പദ്ധതികളും കേന്ദ്രത്തില്‍ വീണ്ടും കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയും യാത്രയില്‍ വിശദീകരിക്കും.
ഡോ. പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചായിരിക്കും കാസര്‍കോട് ജില്ലയിലെ പര്യടന കേന്ദ്രങ്ങളില്‍ വിശദീകരിക്കുക. എന്‍ഡോസള്‍ഫാന്‍ പാക്കേജ്, കേന്ദ്ര സര്‍വകലാശാല, മഞ്ചേശ്വരം-വെള്ളരിക്കുണ്ട് താലൂക്കുകളുടെ രൂപീകരണം, കാണിയൂര്‍- കാഞ്ഞങ്ങാട് റെയില്‍പാത, ഷൊര്‍ണൂര്‍- മംഗലാപുരം റെയില്‍ വൈദ്യുതീകരണം തുടങ്ങിയ കാര്യങ്ങളും പര്യടന കേന്ദ്രങ്ങളില്‍ പരാമര്‍ശിക്കും. ഇതുപോലെ മറ്റ് ജില്ലകളിലും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വെളിവാക്കുന്ന കാര്യങ്ങള്‍ പ്രതിപാദിച്ചു കൊണ്ടായിരിക്കും യാത്രയുടെ പ്രയാണം.
നിര്‍ജീവമായിരിക്കുന്ന കോണ്‍ഗ്രസിന്റെ കീഴ് കമ്മിറ്റികളെ ഉണര്‍ത്താനും പ്രവര്‍ത്തനം സജ്ജമാക്കാനും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും യാത്രയിലൂടെ കഴിയുമെന്ന പ്രതീക്ഷയും സംഘാടകര്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച മാന്ദ്യം ഇത്തവണ സംഭവിക്കരുതെന്ന ബോധ്യവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഒരുമുഴം മുമ്പേ തന്നെ പ്രവര്‍ത്തന രംഗത്ത് ഇറങ്ങിയാല്‍ അതിന്റെ ഗുണം വോട്ടെണ്ണുമ്പോള്‍ ഉണ്ടാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. യാത്രയുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ കൊണ്ടു വരുന്നതിലൂടെ ദേശീയ പ്രധാന്യവും യാത്രയ്ക്ക് കൈവരും.

മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന്റെ രാജിയിലേക്ക് നയിച്ച സംഭവ വികാസങ്ങളും സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് ഏറ്റ മങ്ങലും യാത്രയിലൂടെ മാറിക്കിട്ടുമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ക്ക് ജനകീയ അംഗീകാരം നേടിയെടുക്കാമെന്നും യാത്രയിലൂടെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കരുതുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.