ലോക സഭാ തെരഞ്ഞെടുപ്പില്‍ INL 53 സീറ്റില്‍ മത്സരിക്കും; കേരളത്തില്‍ ഇടത് മുന്നണിക്കൊപ്പം
Apr 25, 2013, 13:54 IST
കാസര്‍കോട്: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍. 53 സീറ്റില്‍ മത്സരിക്കുമെന്ന് അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ.എന്‍.എല്‍ രാഷ്ട്രീയ കാര്യസമിതി യോഗ തീരുമാനം അറിയിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇടത് മുന്നണിക്കൊപ്പമായിരിക്കും ഐ.എന്‍.എല്‍ പ്രവര്‍ത്തിക്കുക. ഇപ്പോഴത്തെ യു.പി.എ.സര്‍ക്കാറിനെതിരെ ഇന്തയിലെ 70ശതമാനം ജനങ്ങളും ചിന്തിക്കുന്നു. എന്‍.ഡി.എയോടും ഇതേ സമീപനം തന്നെയാണ് ജനങ്ങള്‍ക്കുള്ളത്. യു.പി.എ.സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളും വിദേശ നയവും കടുത്ത എതിര്‍പ്പുകളാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്.
ചെറിയ പാര്‍ട്ടികള്‍ക്ക് പല സംസ്ഥാനങ്ങളിലും പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാം മുന്നണിക്കനുകൂലമായ അന്തരീക്ഷമാണ് ഇപ്പോള്‍ നിലവിലുള്ളത്. നരേന്ദ്ര മോഡിയേയും രാഹുല്‍ഗാന്ധിയെയുമാണ് എന്‍.ഡി.എയും യു.പി.എയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. പഞ്ചസാര ഉണ്ടാക്കുന്നത് ഫാക്ടറിയില്‍ നിന്നാണോ കരിമ്പില്‍ നിന്നാണോ എന്നറിയാത്ത ആളാണ് രാഹുല്‍ ഗാന്ധി. മോഡിയെയും ജനങ്ങള്‍ അംഗീകരിക്കില്ല.
കേരളത്തില്‍ ഇടതുമുന്നണിയുമായുള്ള സഖ്യം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. പല സംസ്ഥാനങ്ങളിലും ഐ.എന്‍.എലിന് നിര്‍ണായക സ്വാധീനമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അസാം, ബീഹാര്‍, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഐ.എന്‍.എലിന് നിര്‍ണായക സ്വാധീനമുണ്ട്.
കണ്ണൂരില്‍ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രത്തില്‍ നിന്നും ആയുധങ്ങളും മറ്റും പിടികൂടിയ സംഭവത്തില്‍ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പല സംഭവങ്ങളിലും ഉദ്യോഗസ്ഥ തലത്തിലുള്ള ഗൂഢാലോചന ഉണ്ടാവുന്നുണ്ട്. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സാധിക്കും.
അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലാവുദ്ധീന്‍ അന്‍സാരി, അഹ്മദ് ദേവര്‍കോവില്‍, മുന്‍ തമിഴ്നാട് എം.എല്‍.എ. എം.ജി.കെ. നിസാമുദ്ദീന്‍, അഡ്വ. ഇഖ്ബാല്‍ സഫര്‍, മൗലാനാ അബ്ദുര്‍ റഹ്മാന് മില്ലി, ഡോ.മുഹീനുദ്ദീന്‍, അഡ്വ.സിറാജ് ഹിനായത്തുള്ള, എം.ബഷീര്‍, എസ്.എ. പുതിയവളപ്പില്‍, അഡ്വ.രാംസിഗ് യാദവ്, നാഗൂര് രാജ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Related news:
ഐ.എന്‍.എല്‍ രാഷ്ട്രീയ കാര്യ സമിതി യോഗം തുടങ്ങി
Keywords: INL, kasaragod, Kerala, Election, Narendra Modi, Rahul Gandhi, Congress, UPA, Press meet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
ചെറിയ പാര്‍ട്ടികള്‍ക്ക് പല സംസ്ഥാനങ്ങളിലും പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാം മുന്നണിക്കനുകൂലമായ അന്തരീക്ഷമാണ് ഇപ്പോള്‍ നിലവിലുള്ളത്. നരേന്ദ്ര മോഡിയേയും രാഹുല്‍ഗാന്ധിയെയുമാണ് എന്‍.ഡി.എയും യു.പി.എയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. പഞ്ചസാര ഉണ്ടാക്കുന്നത് ഫാക്ടറിയില്‍ നിന്നാണോ കരിമ്പില്‍ നിന്നാണോ എന്നറിയാത്ത ആളാണ് രാഹുല്‍ ഗാന്ധി. മോഡിയെയും ജനങ്ങള്‍ അംഗീകരിക്കില്ല.
കേരളത്തില്‍ ഇടതുമുന്നണിയുമായുള്ള സഖ്യം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. പല സംസ്ഥാനങ്ങളിലും ഐ.എന്‍.എലിന് നിര്‍ണായക സ്വാധീനമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അസാം, ബീഹാര്‍, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഐ.എന്‍.എലിന് നിര്‍ണായക സ്വാധീനമുണ്ട്.

അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലാവുദ്ധീന്‍ അന്‍സാരി, അഹ്മദ് ദേവര്‍കോവില്‍, മുന്‍ തമിഴ്നാട് എം.എല്‍.എ. എം.ജി.കെ. നിസാമുദ്ദീന്‍, അഡ്വ. ഇഖ്ബാല്‍ സഫര്‍, മൗലാനാ അബ്ദുര്‍ റഹ്മാന് മില്ലി, ഡോ.മുഹീനുദ്ദീന്‍, അഡ്വ.സിറാജ് ഹിനായത്തുള്ള, എം.ബഷീര്‍, എസ്.എ. പുതിയവളപ്പില്‍, അഡ്വ.രാംസിഗ് യാദവ്, നാഗൂര് രാജ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Related news:
ഐ.എന്‍.എല്‍ രാഷ്ട്രീയ കാര്യ സമിതി യോഗം തുടങ്ങി
Keywords: INL, kasaragod, Kerala, Election, Narendra Modi, Rahul Gandhi, Congress, UPA, Press meet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.