Follow KVARTHA on Google news Follow Us!
ad

മെഡിക്കല്‍ കോളജുകള്‍ക്കൊപ്പം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് കോടികളുടെ ബാധ്യത

കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ കോടികളുടെ കടബാധ്യതകൂടിയാണ് ഏറ്റെടുക്കുന്നത്. Medical College, Goverment, Report, Ernakulam, Hospital, UDF, CPM, Kochi, Article, Kerala News, International News, National News.
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ കോടികളുടെ കടബാധ്യതകൂടിയാണ് ഏറ്റെടുക്കുന്നത്. മെഡിക്കല്‍ കോളജുകള്‍ മേടിക്കല്‍ കോളജുകളായതുകൊണ്ട് സര്‍ക്കാറിന് പ്രശ്‌നമുണ്ടാവില്ല. നല്ലരീതിയില്‍ മേടിക്കുകയാണെങ്കില്‍ രണ്ട് വര്‍ഷംകൊണ്ട് തീര്‍ക്കാവുന്ന ബാധ്യതയേയുള്ളൂ. രണ്ടു സ്ഥാപനങ്ങളുടെയും ആസ്തിബാധ്യതകള്‍ സംബന്ധിച്ചു വ്യക്തമായ റിപോര്‍ട്ട് നല്‍കാന്‍ എറണാകുളം, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇവരെ ചുമതലപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. 1993ലാരംഭിച്ച പരിയാരം മെഡിക്കല്‍ കോളജ് ഇതിനോടകം അഞ്ഞൂറു കോടിയിലേറെ രൂപയുടെ ബാധ്യത വരുത്തിവച്ചിട്ടുണ്ട്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവന്‍ തുടക്കമിട്ട പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണസമിതി പിന്നീട് സി.പി.എമ്മിന്റെ നിയന്ത്രണത്തിലായി. ആശുപത്രിയുടെ ഭരണനിയന്ത്രണം കൈവശം വയ്ക്കാനും കൈവശപ്പെടുത്താനും പല ശ്രമങ്ങളും നടന്നു.

സഹകരണനിയമത്തിന്റെ ചട്ടങ്ങളും വ്യവസ്ഥകളുമൊക്കെ ലംഘിച്ച് അംഗത്വം നല്‍കിയും മറ്റുമാണ് ആശുപത്രിഭരണം ഇപ്പോഴത്തെ ഭരണസമിതിക്കു നിലനിര്‍ത്താനായതെന്നും പരാതിയുണ്ട്. ഏതായാലും ഒരു മെഡിക്കല്‍ കോളജിന്റെ നടത്തിപ്പില്‍ എത്രമാത്രം സാമ്പത്തിക ബാധ്യതകളും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നു കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് മനസിലാക്കാനുള്ള നല്ലൊരു അവസരം ഈ രണ്ടു സഹകരണ മെഡിക്കല്‍ കോളജുകളും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

സഹകരണമേഖലയുടെ പേരില്‍ പാര്‍ട്ടിക്കാര്‍ മെഡിക്കല്‍ കോളജ് നടത്തുമ്പോള്‍ നിയമലംഘനങ്ങളും തലവരിപ്പണവുമൊക്കെയാകാം. അതേസമയം സ്വാശ്രയമേഖലയില്‍ സുതാര്യമായ രീതിയില്‍ ഫീസ് വാങ്ങിയാല്‍പോലും അതു കഴുത്തറപ്പന്‍ വിദ്യാഭ്യാസക്കച്ചവടമായി ചിത്രീകരിക്കപ്പെടും. പരിയാരം മെഡിക്കല്‍ കോളജിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന വ്യക്തി മകള്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ 50 ലക്ഷം രൂപ നല്‍കാന്‍ തയ്യാറായാണ് അവിടെ എം.ബി.ബി.എസ്. പ്രവേശനത്തിനു ശ്രമിച്ചത്.
Medical College, Goverment, Report, Ernakulam, Hospital, UDF, CPM, Kochi, Article, Kerala News, International News, National News.

പ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ പലതും കാറ്റില്‍ പറത്തിയ പാരമ്പര്യമാണ് ഈ സഹകരണ മെഡിക്കല്‍ കോളജുകള്‍ക്കുള്ളത്. പരിയാരം മെഡിക്കല്‍ കോളജില്‍ പി.ജി. സീറ്റുകള്‍ അനുവദിച്ച 2006 മുതല്‍ 50:50 അനുപാതം പാലിച്ചിരുന്നില്ലെന്നു മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ എം.വി. ജയരാജന്‍ മുമ്പു സമ്മതിച്ചത് എല്‍.ഡി.എഫ്. ഭരണകാലത്തും നിയമവിരുദ്ധമായാണ് പ്രവേശനം നല്കിയതെന്നതിന്റെ ഏറ്റുപറച്ചിലായിരുന്നു.

ആകെ പി.ജി. സീറ്റിന്റെ അമ്പതു ശതമാനം മെരിറ്റാകണമെന്ന എല്‍.ഡി.എഫിന്റെയും അവരുടെ സര്‍ക്കാരിന്റെയും നയം നടപ്പാക്കാത്തതിനു കാരണം പരിയാരം കോളജിന്റെ കടബാധ്യതയാണെന്നും അന്ന് ജയരാജന്‍ ന്യായീകരണം പറഞ്ഞു. സഹകരണ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാന്‍പോലും ഏറെ ബുദ്ധിമുട്ടി. അവസാനം ഗത്യന്തരമില്ലാതായപ്പോഴാണ് കോളജ് സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ എല്‍.ഡി.എഫ്. ഭരണസമിതി സമ്മതിച്ചത്.

ഇതിനോടകം കഴിയുന്നത്ര ജീവനക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകളുടെ ആസ്തിബാധ്യതകളെക്കുറിച്ചു കളക്ടര്‍മാരുടെ റിപോര്‍ട്ട് വരുമ്പോള്‍ തീര്‍ചയായും അതു സര്‍ക്കാരിനു വലിയൊരു ഭാരം തന്നെയാവും. എന്നിരുന്നാലും കോളജുകള്‍ ഏറ്റെടുക്കാതിരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ല. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കും എന്നതാണ് യു.ഡി.എഫിന്റെ പ്രഖ്യാപിത നയം.

സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോഴും നമുക്ക് അഞ്ചു മെഡിക്കല്‍ കോളജുകള്‍ മാത്രമേയുള്ളൂ. ചികിത്സച്ചെലവുകള്‍ കുതിച്ചുയരുന്ന ഇക്കാലത്തു സാധാരണക്കാര്‍ക്കു മെച്ചപ്പെട്ട ചികിത്സാസൗകര്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിച്ച് കുളമാക്കി കൂടുതല്‍ ബാധ്യത വരുത്തുന്നതിനുമുമ്പ് ഏറ്റെടുക്കുന്നത് ത്തന്നെയാവും നന്ന്....

Keywords: Medical College, Goverment, Report, Ernakulam, Hospital, UDF, CPM, Kochi, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment