കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാക്കളെ തീയിട്ടു കൊന്നു

 


ADVERTISEMENT

തേനി: വീടുകളില്‍ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നത് പതിവാക്കിയ യുവാക്കളെ നാട്ടുകാര്‍ വീടിനു തീയിട്ട് ചുട്ടു കൊന്നു. തേനി ജില്ലയിലെ ചിന്നമന്നൂര്‍ കരിച്ചിപ്പെട്ടിയിലെ മണികണ്ഠന്‍ (30), കൃഷ്ണന്‍ (40) എന്നിവരാണു കൊല്ലപ്പെട്ടത്. ഏതാനും കേസുകളില്‍ ഇരുവരും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

അയല്‍വീടുകളില്‍ സ്ത്രീകള്‍ കുളിക്കുന്നത് ഒളിച്ചുനോക്കുന്നത് പതിവാക്കിയ യുവാക്കളെ മൂന്നു മാസം മുമ്പ് കുളിമുറിയില്‍ ഒളിഞ്ഞു നോക്കുമ്പോള്‍ നാട്ടുകാര്‍ പിടികൂടി കൈയ്യോടെ ഓടപ്പെട്ടി പോലീസില്‍ ഏല്‍പിച്ചിരുന്നു. ഈ കേസില്‍ ഏതാനും ദിവസം മുമ്പാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. വീണ്ടും ഇവര്‍ ഒളിഞ്ഞു നോട്ടം തുടരുകായിരുന്നു.


ഞായറാഴ്ച ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മണികണ്ഠനും കൃഷ്ണനും മുമ്പ് തങ്ങളെ പിടികൂടി പോലീസിലേല്‍പിച്ച ഏതാനും യുവാക്കളെ അക്രമിക്കുകയായിരുന്നു. യുവാക്കളെ കുത്തിപ്പരിക്കേല്‍പിച്ച ഇരുവരും നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ വീട്ടിനുള്ളില്‍ കയറി വാതിലടക്കുകയായിരുന്നു. ഇവരെ പുറത്ത് ചാടിക്കാനാണ് നാട്ടുകാര്‍ ജനല്‍ തകര്‍ത്ത് അതുവഴി മണ്ണെണ്ണയൊഴിച്ച് തീവെച്ചത്. തീ ആളിപ്പടര്‍ന്നതോടെ വീട്ടിനുള്ളില്‍ കുടുങ്ങിയ രണ്ടു പേരും വെന്തുമരിച്ചു. അക്രമത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പെടെ  നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാക്കളെ തീയിട്ടു കൊന്നു
Keywords:  Burnt, Youth, Women, Case, Accused, Police, Marriage, House, Injured, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia