യു.എ.ഇ.യില്‍ ഭൂമികുലുക്കം; കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

 


ADVERTISEMENT

ദുബൈ: യു.എ.ഇ.യില്‍ ഭൂമികുലുക്കം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് യു.എ.ഇ.യില്‍ ഭൂമികുലുക്കം ഉണ്ടാവുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഗള്‍ഫിലെ വ്യാവസായിക കേന്ദ്രങ്ങളിള്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് യു.എ.ഇ.യിലെ പലഭാഗത്തായി ഭൂചലനം അനുഭവപ്പെട്ടത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ റോഡിലിറങ്ങിയതിനാല്‍ ഷാര്‍ജ-ദുബൈ റോഡില്‍ ഗതാഗതം സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദുബൈയിലെ വിവിധ കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീണു. ഭൂമികുലുക്കം 15 മുതല്‍ 20 സെക്കന്റുവരെ നീണ്ടുനിന്നു. പാകിസ്താന്റെ ചിലഭാഗങ്ങളിലും കുവൈത്തിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച ഇറാനിലും ഗള്‍ഫ് രാജ്യങ്ങളുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ട ഭൂചലനത്തില്‍ ഇറാനില്‍ 35 ലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.
യു.എ.ഇ.യില്‍ ഭൂമികുലുക്കം; കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു


Keywords: UAE, Gulf, Earthquake,  Earthquake shakes UAE, other countries; buildings, hospitals evacuated, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia