രഹസ്യ അറകളുള്ള കാറില്‍ 54 കിലോ കഞ്ചാവ് കടത്തിയ 3 പേര്‍ അറസ്റ്റില്‍
Mar 12, 2013, 17:04 IST
കാസര്‍കോട്: ഓട്ടോ മാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ അറകളുള്ള കാറില്‍ കടത്തിയ 54 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ കാസര്‍കോട്ട് അറസ്റ്റിലായി. തളങ്കര കെ.കെ. പുറത്തെ അബ്ദുല്‍ ലത്തീഫ് (46), ഉപ്പള കൈക്കമ്പത്തെ കലന്തര്‍ ഷാഫി (22), തളങ്കര കടവത്തെ ഹാരിസ് (40) എന്നിവരെയാണ് കാസര്‍കോട് എസ്.ഐ. ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഇതില്‍
ഹാരിസ് 2008ലെ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ചൊവാഴ്ച വൈകിട്ട് ബട്ടംപാറ കൃഷ്ണ ടാക്കീസിന് സമീപംവെച്ചാണ് കെ.എ. 19 എം. 7212 നമ്പര്‍ ടാറ്റാ സുമോയില്‍ കടത്തിയ കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് ലക്ഷങ്ങളുടെ വിലവരുമെന്നാണ് പോലീസ് പറയുന്നത്.
കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് സൂചന. ചൊവാഴ്ച വൈകിട്ട് രഹസ്യവിവരം ലഭിച്ചപോലീസ് മയക്കുമരുന്ന് വേട്ടപിടികൂടാന്‍ പുതുതായി രൂപീകരിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ടിംഗ് ടീം (എസ്.ഐ.എസ്.ടി.) അംഗങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്.

Keywords: Arrest, Police, Kasaragod, Smuggling, Kerala, Ganja, Tata Sumo, S.I.S.T, Special Investigation Supporting Team, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.