SWISS-TOWER 24/07/2023

വീണ്ടും കഞ്ചാവ് വേട്ട; 1 ക്വിന്റല്‍ കഞ്ചാവുമായി കാസര്‍കോട്ട് യുവാവ് പിടിയില്‍

 


കാസര്‍കോട്: കാസര്‍കോട്ട് പോലീസ് വീണ്ടും വന്‍ കഞ്ചാവ് വേട്ട നടത്തി. ഒരു ക്വിന്റലോളം തൂക്കംവരുന്ന കഞ്ചാവുമായി തളങ്കര സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ തളങ്കര ഹൊന്നമൂലയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഹൊന്നമൂലയിലെ ഉസ്മാന്‍ എന്ന ഫില്‍ട്ടര്‍ ഹുസൈനെയാണ് (30) കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹസ്യവിവരത്തെതുടര്‍ന്ന് പിടികൂടിയത്.

ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഓട്ടോയില്‍ കഞ്ചാവ് ചാക്കിലാക്കി മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോഴാണ് പോലീസ് സ്ഥലത്തെത്തി ഇവപിടികൂടിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 12ന് കറന്തക്കാട് മധൂര്‍ റോഡില്‍വെച്ച് മൂന്ന് പേരെ കഞ്ചാവുമായി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വന്‍തോതില്‍ കഞ്ചാവ് പോലീസ് പിടികൂടിയത്.

വീണ്ടും കഞ്ചാവ് വേട്ട; 1 ക്വിന്റല്‍ കഞ്ചാവുമായി കാസര്‍കോട്ട് യുവാവ് പിടിയില്‍
Hussain
തളങ്കര കെ.കെ. പുറത്തെ അബ്ദുല്‍ ലത്തീഫ് (46), ഉപ്പള കൈക്കമ്പത്തെ കലന്തര്‍ ഷാഫി (22), തളങ്കര കടവത്തെ ഹാരിസ് (40) എന്നിവരെയാണ് കാസര്‍കോട് എസ്.ഐ. ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഞ്ചാവുമായി നേരത്തെ അറസ്റ്റുചെയ്തത്. ഇവര്‍ റിമാന്‍ഡിലാണ്.

രഹസ്യ അറകളുള്ള കാറില്‍ കടത്തുമ്പോഴാണ് നേരത്തെ കഞ്ചാവ് പിടികൂടിയത്. ഈ സംഘവുമായി ബന്ധമുള്ള ആളാണ് ഇപ്പോള്‍ പിടിയിലായ ഉസ്മാനെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കഞ്ചാവ് കടത്താനുപയോഗിച്ച ഓടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords: Thalangara, Kasaragod, Auto Driver, Arrest, Kerala, 1 quintal ganja seized in Kasaragod, Karanthakkad, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia