» » » » » » » » » സീരിയല്‍ നടിയുടെ അറസ്റ്റിനു പിന്നിലെ യഥാര്‍ത്ഥ കഥ പുറത്തു വരുന്നു

കണ്ണൂര്‍: സീരിയല്‍ നടി ഗ്രീഷ്മയുടെ കണ്ണൂരിലെ അറസ്റ്റിനു പിന്നിലെ യഥാര്‍ത്ഥ കഥ പുറത്തു വരുന്നു. സീരിയല്‍ നടിയും പെണ്‍വാണിഭത്തിന് കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പരാതിക്കാരിയുമായ യുവതിയും തമ്മില്‍ നേരത്തെ ഒന്നിച്ചു ജോലി ചെയ്തിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. നടിയുടെ അറസ്റ്റിനു പിന്നിലെ നാടകത്തില്‍ ജ്വല്ലറി അധികൃതരുടെ കൈയ്യുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

നടി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ മാര്‍ച് ഒന്നിന് കോടതി പരിഗണിക്കാനിരിക്കെ പോലീസിന് ലഭിച്ച സൂചനകള്‍ അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഒരു ജ്വല്ലറിയുടെ തലശ്ശേരി ശാഖയില്‍ നടി ഗ്രീഷ്മയും പരാതിക്കാരിയും ഏറെക്കാലം ജോലിചെയ്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Kerala, Kannur, Serial Actress, Arrest, Police, Girls, Molestation, Kozhikode, Pathanamthitta, Jewellery.
Greeshma
അടുത്തകാലത്ത് ഫോണിലൂടെ പരിചയപ്പെട്ട ബന്ധം മാത്രമാണ് തനിക്ക് സീരിയല്‍ നടിയുമായിട്ടുള്ളതെന്നായിരുന്നു തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ പരാതിക്കാരി പോലീസിനെ അറിയിച്ചിരുന്നത്. ഇവര്‍ തമ്മില്‍ നേരത്തെയുണ്ടായ ബന്ധം തെളിഞ്ഞതോടെ കേസന്വേഷണം പരാതിക്കാരിയിലേക്കും നീളുകയാണ്. കണ്ണൂരിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ മാനേജര്‍ ആക്കാമെന്ന വാഗ്ദാനം നടി ഗ്രീഷ്മ നിരസിച്ചിരുന്നു. സീരിയല്‍ നടിയെ ബോധപൂര്‍വം കേസില്‍ കുടുക്കാന്‍ എന്തെങ്കിലും നീക്കങ്ങള്‍ ജ്വല്ലറി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോയെന്ന അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.

സീരിയലില്‍ അഭിനയിക്കണമെന്നും അതിന് അവസരമുണ്ടാക്കിത്തരണമെന്നും ഗ്രീഷ്മയോട് പരാതിക്കാരി പല തവണയായി ആവശ്യപ്പെട്ടിരുന്നതായും പുറത്തു വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ 21 ന് പണിമുടക്കായതിനാല്‍ നടി എറണാകുളത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടയിലാണ് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നാടകീയ സംഭവ വികാസങ്ങള്‍ ഉണ്ടായതെന്നാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സൂചന. ഇതിന് പിന്നിലുള്ള ഗൂഢാലോചനയെ കുറിച്ചാണ് പോലീസ് ഇപ്പോള്‍ കാര്യമായി അന്വേഷിക്കുന്നത്.

ഇതിനിടെ ഗ്രീഷ്മയെ ബുധനാഴ്ച പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി മുജീബ് റഹ്മാന്‍ ഉത്തരവിട്ടിരുന്നു. ഗ്രീഷ്മയെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ചൊവ്വാഴ്ച ടൗണ്‍ പോലീസ് അവശ്യപ്പെട്ടിരുന്നു. ഗ്രീഷ്മയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് പോലീസ് നടിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിയില്‍ നിന്നും കൂടുതല്‍ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചതായി സൂചനയുണ്ട്.

Keywords: Kerala, Kannur, Serial Actress, Arrest, Police, Girls, Molestation, Kozhikode, Pathanamthitta, Jewellery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date