തൊടുപുഴ: അനീഷ് രാജനെ എസ്.എഫ്.ഐ.ക്കാര്‍ മറന്നെന്ന് പിതാവ് രാജന്‍. പാര്‍ട്ടിക്കുവേണ്ടി ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച അനീഷ് രാജനെ അവന്‍ പ്രതിനിധാനം ചെയ്ത പ്രസ്ഥാനം മറന്നതില്‍ വേദനയുണ്ടെന്ന് എസ്.എഫ്.ഐ. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജന്റെ പിതാവും സി.പി.എം നെടുങ്കണ്ടം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കല്ലാര്‍ ചേമ്പളം വി.സി. രാജന്‍ ദു:ഖത്തോടെ പറഞ്ഞു.
തൊടുപുഴയില്‍ നടക്കുന്ന എസ്.എഫ്.ഐ. ഇടുക്കി ജില്ലാ സമ്മേളനത്തില്‍ അനീഷ് രാജന്റെ കുടുംബാംഗങ്ങളെ ക്ഷണിക്കാന്‍ കൂട്ടാക്കാത്തതില്‍ പ്രതികരിക്കുകയായിരുന്നു അനീഷിന്റെ പിതാവ് രാജന്‍. അനീഷിനെ എസ്.എഫ്.ഐ ക്കാര്‍ മറന്നോ, അവനെ അത്രയ്ക്കങ്ങ് മറക്കാന്‍ അവര്‍ക്ക് കഴിയുമോ, അവന്‍ ജീവന്‍ പണയപ്പെടുത്തി പാര്‍ട്ടിക്കുവേണ്ടി അവസാന നിമിഷം വരെ പ്രവര്‍ത്തിച്ചതല്ലേ എന്ന് വി.സി. രാജന്‍ ചോദിച്ചു. പാലക്കാട് എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തില്‍ ഞങ്ങളെ ക്ഷണിച്ചതനുസരിച്ച് ഞങ്ങള്‍ പോയിരുന്നു.
എന്നാല്‍ തൊടുപുഴയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ നിന്ന് ഞങ്ങളെ അവഗണിച്ചത് എന്താണെന്ന് അറിയില്ല. ആരും ഇതേക്കുറിച്ച് പറഞ്ഞുമില്ല, ക്ഷണിച്ചുമില്ല. എസ്.എഫ്.ഐ ജില്ലാ സമ്മേളനം തൊടുപുഴയില്‍ നടക്കുന്നുവെന്ന് പത്രങ്ങളിലൂടെയാണ് വായിച്ചറിഞ്ഞതെന്ന് രാജന്‍ പറഞ്ഞു. വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും രാജന്‍ അറിയിച്ചു. മാര്‍ച്ച് 18ന് മഞ്ഞപ്പെട്ടിക്കുസമീപം കാമാക്ഷി വിലാസത്തുവെച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ അനീഷ് രാജന്‍ കുത്തേറ്റ് മരിക്കുകയായിരുന്നു.
Keywords: Father, Patry, Life, Read, Near, Branch,Thodupuzha, Kvartha, Malayalam Vartha, Malayalam News, Aneesh Rajan, SFI, Conference.

![]() |
Aneesh Rajan |

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.