ജാക്കി ചാനെ ചൈനയിലെ രാഷ്ട്രീയ ഉപദേശക ബോര്‍ഡിലേയ്ക്ക്

 


ADVERTISEMENT

ബീജിംഗ്: തൊടുന്നതെല്ലാം പൊന്നാക്കുന്ന ജാക്കി ചാന് ഇനി ചൈനയുടെ രാഷ്ട്രീയ കാര്യങ്ങളിലും ഇടപെടാം. അഭിനയരംഗത്തു നിന്നു വിരമിച്ച ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന്‍ ഇനി രാഷ്ട്രീയ ഉപദേശകന്റെ റോളില്‍ തിളങ്ങും. ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടീവ് കോണ്‍ഫറന്‍സിലെ ദേശീയതല പ്രതിനിധി സംഘത്തിലേയ്ക്കാണ് ജാക്കി ചാനെ നിയമിച്ചിരിക്കുന്നത്.

ജാക്കി ചാനെ ചൈനയിലെ രാഷ്ട്രീയ ഉപദേശക ബോര്‍ഡിലേയ്ക്ക്ചൈനയിലെ മുഖ്യ രാഷ്ട്രീയ ഉപദേശക ബോര്‍ഡാണ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടീവ് കോണ്‍ഫറന്‍സ്. മാര്‍ച്ചില്‍ ഉപദേശ ബോര്‍ഡില്‍ എത്തുന്ന ജാക്കി ചാന്‍ നാലു വര്‍ഷം സേവനം അനുഷ്ഠിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ജാക്കി ചാനെ കൂടാതെ നടനും സംവിധായകനുമായ സ്റ്റീഫന്‍ ചോ, 2012ലെ നോബല്‍ പുരസ്‌ക്കാരജേതാവ് മോ യാന്‍ എന്നിവരും ഉപദേശകബോര്‍ഡില്‍ അംഗങ്ങളാകും.

Keywords: Beijing, Hollywood, Iron man, Jackie Chan, Retired, Acting, 2012, Appointed, National-level delegate, Chinese People's Political Consultative Conference, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia