Follow KVARTHA on Google news Follow Us!
ad

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷി­ക്കും: കേന്ദ്രമന്ത്രി കെ.വി. തോമസ്

: ഉപഭോക്താക്കളുടെ അവകാശങ്ങളെയും നിയമപരിരക്ഷയെ കുറിച്ചും ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ ഏറ്റവും Kerala, Kochi, K V Thomas, Government, Grand Kerala Shopping Festival, GKSF, Inaugurating a Seminar on Consumer Awareness, Minister, Malayalam News, Kerala Vartha.
കൊച്ചി: ഉപഭോക്താക്കളുടെ അവകാശങ്ങളെയും നിയമപരിരക്ഷയെ കുറിച്ചും ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ ഏറ്റവും മികച്ച രീതിയിലുള്ള ശ്രമങ്ങള്‍ നടത്തുമെന്നു കേന്ദ്രമന്ത്രി പ്രൊഫ കെ.വി. തോമസ്. ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ആശങ്കകള്‍ മനസിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറാമത് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവിലനോടനുബന്ധിച്ചു ബോള്‍ഗാട്ടി ഐലന്‍ഡ് റിസോര്‍ട്ടില്‍ നടന്ന ഉപഭോക്തൃ പരിജ്ഞാനം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Kerala, Kochi, K V Thomas, Government, Grand Kerala Shopping Festival, GKSF, Inaugurating a Seminar on Consumer Awareness, Minister, Malayalam News, Kerala Vartha.
സ്വാതന്ത്ര്യ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ത്യയിലെ ഉപഭോക്തൃസംരക്ഷണ മൂവ്‌മെന്റ് ഉപഭോക്താവിനെ ദൈവമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ആഴത്തിലുള്ള നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ദേശീയ, സംസ്ഥാന, ജില്ലാതല സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ തന്റെ വകുപ്പിനകത്തു തന്നെ നിരീക്ഷണ സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പ്രൊഫ കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു. ഈ ഉപഭോക്തൃ തര്‍ക്ക പരിഹാര സംവിധാനങ്ങളുടെ പ്രവര്‍ത്തനം അടുത്തകാലത്തായി കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങളെ കുറിച്ചും നിയമ പരിരക്ഷയെ കുറിച്ചുമുള്ള അറിവ് കൂടുതല്‍ പേരിലെത്തിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും.


വ്യാപാരികളും ഉത്പാദകരും പത്രദൃശ്യ മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്. വ്യാപാര മേഖലയിലെ അനാരോഗ്യകരമായ പ്രവണത എന്തു വിലകൊടുത്തും തടയും. അദ്ദേഹം വിശദീകരിച്ചു. തന്റെ മന്ത്രാലയത്തില്‍ ആരോഗ്യമേഖലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. എല്ലാ മേഖലകളിലും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നതു തടയാന്‍ എല്ലാ വകുപ്പുകളും സഹകരിച്ചുകൊണ്ടുള്ള സംവിധാനം രൂപപ്പെടേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ തട്ടിപ്പുകള്‍ ഒരു പരിധിവരെ തടയാന്‍ കഴിയും. തട്ടിപ്പു തടയുന്നതിനായി ശക്തമായ ഒരു നിയമം ഉണ്ടാക്കുന്നതിനെ കുറിച്ചും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala, Kochi, K V Thomas, Government, Grand Kerala Shopping Festival, GKSF, Inaugurating a Seminar on Consumer Awareness, Minister, Malayalam News, Kerala Vartha.

തുടര്‍ന്നു സംസാരിച്ച കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പ് സെക്രട്ടറി ശ്രീ പങ്കജ് അഗ്രവാള ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന വിവിധ മാര്‍ഗങ്ങളെ കുറിച്ചു വിശദീകരിച്ചു. ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഉപഭോക്താക്കള്‍ക്കു പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം ഇതിനോടകം മന്ത്രാലയത്തില്‍ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. ഇതുമൂലം പരാതിക്കാര്‍ക്ക് ഓഫിസില്‍ കയറിയിറങ്ങേണ്ട സാഹചര്യം വളരെയധികം കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്തൃ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനെ കുറിച്ചുള്ള സംവിധാനങ്ങളെ കുറിച്ചു ജനങ്ങളോ ബോധവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. പരിസ്ഥിതി പ്രചാരണത്തിനു മാത്രമായി 100 കോടി രൂപ ഇതിനകം നീക്കിവച്ചിട്ടുണ്ട്. 12 പ്രാദേശിക ഭാഷകളിലായാണ് പരസ്യ പ്രചാരണം നടക്കുന്നത്.

തുടര്‍ന്നു നടന്ന ടെക്‌നിക്കല്‍ സെഷനില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ഡോ ബിജു പ്രഭാകര്‍ ഐഎഎസ് ക്ലാസെടുത്തു. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ബിജു പ്രഭാകര്‍ അറിയിച്ചു. ഇത് സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മായം ചേര്‍ത്ത വസ്തുക്കളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ഇന്ന് സംസ്ഥാനത്തെ വിപണയില്‍ കിട്ടുന്ന ഒട്ടു മിക്ക സാധനങ്ങളും മായം കലര്‍ന്നതാണ്. നിരോധിക്കപ്പെട്ട രാസവസ്തുക്കള്‍ ചേര്‍ത്ത പാല്‍ മീന്‍, ഇറച്ചി, എന്തിന് ചാരായയത്തിലും, കള്ളിലും പോലും മായം കലര്‍ത്തുന്നുണ്ട്. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ തുടര്‍ച്ചയായ ഉപയോഗം കാന്‍സര്‍ പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി.

മായം കലര്‍ത്തല്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളോടുള്ള വിശ്വാസം നഷ്ടപ്പട്ടതായി ജയ്പൂരിലെ കണ്‍സ്യൂമര്‍ ട്രസ്റ്റ് സൊസൈറ്റി ഡയറകട്ര്‍ ജോര്‍ജ് ചെറിയാന്‍ ചൂണ്ടിക്കാട്ടി. അതേ സമയം നിരവധി കാര്യങ്ങളില്‍ കേരളം മുന്നിലാണ്. ഉപഭോക്തൃഅവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യയില്‍ മുന്നിലുള്ള നാല് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സെഷനില്‍ കേന്ദ്രഉപഭോക്തൃ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ മനോജ് പരീദ, ആധ്യക്ഷ്യം വഹിച്ചു. ഡോ.റിജി. ജി നായരും സംസാരിച്ചു. ജി.കെ.എസ്എഫ് ഡയറക്ടര്‍ ശ്രീ യു.വി ജോസ് സ്വാഗതവും കോര്‍ഡിനേറ്റര്‍ ശ്രീ വിജയന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kochi, K V Thomas, Government, Grand Kerala Shopping Festival, GKSF, Inaugurating a Seminar on Consumer Awareness, Minister, Malayalam News, Kerala Vartha.

Post a Comment